Image

ബിജെപിയുമായി സഹകരിക്കാന്‍ പി.സി ജോര്‍ജ്ജ്

Published on 27 November, 2018
ബിജെപിയുമായി സഹകരിക്കാന്‍ പി.സി ജോര്‍ജ്ജ്

ശബരിമല വിഷയത്തില്‍ ബിജെപിക്കും രാഹുല്‍ ഈശ്വറിനും ശക്തമായ പിന്തുണ നല്‍കിയ പി.സി ജോര്‍ജ്ജ് ഇനി ബിജെപിയുമായി സഹകരിക്കുമെന്ന് അറിയിച്ചു. അപത്രീക്ഷിതമായിട്ടാണ് കേരള രാഷ്ട്രീയത്തില്‍ ചെറുതെങ്കിലും പ്രധാന്യം നിറഞ്ഞ നീക്കവുമായി പി.സി ജോര്‍ജ്ജ് രംഗത്തെത്തുന്നത്.

 ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പി.സി ജോര്‍ജ്ജിന്‍റെ തീരുമാനം. ഇതോടെ പി.സിയുടെ ജനപക്ഷവും ബിജെപിയും തമ്മില്‍ പുതിയ സഖ്യങ്ങള്‍ക്ക് തുടക്കമാകും. 

നിയമസഭയില്‍ ബിജെപി എം.എല്‍.എ ഒ.രാജഗോപാലുമായി ചേര്‍ന്ന് ഒരു പ്രത്യക ബ്ലോക്കായി ഇനി മുതല്‍ സഹകരിക്കും. പുഞ്ഞാര്‍ മേഖലയില്‍ പ്രാദേശിക തലത്തില്‍ ഇടതുപക്ഷവുമായി നിലവിലുണ്ടായിരുന്ന ബന്ധം പി.സി അവസാനിപ്പിച്ചു. എന്നാല്‍ പുതിയ നീക്കങ്ങള്‍ക്ക് അര്‍ഥം താന്‍ ബിജെപിയില്‍ ചേരുമെന്നല്ല എന്നാണ് പി.സി പറയുന്നത്. 

പക്ഷെ ബിജെപി കുഴപ്പക്കാരല്ല എന്ന ക്ലീന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കികൊണ്ടാണ് പി.സിയുടെ പുതിയ ധാരണകള്‍ക്ക് തുടക്കം. മാത്രമല്ല പിണറായി വിജയന്‍റെ അത്ര വര്‍ഗീയത ബിജെപിക്കില്ല എന്നും പി.സി പറയുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി ബന്ധത്തിന് തീരുമാനമെടുക്കുമെന്നും പി.സി പറയുന്നു. 
പി.സി ജോര്‍ജ്ജ് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചാല്‍ കോട്ടയം പത്തനംതിട്ട മേഖലകളില്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിക്ക് കഴിയും. 
Join WhatsApp News
Poonjar Eli. 2018-11-28 08:34:25
Ee vrthikettavane inium kerala niyamasabha kanikkan poonjarile
janangal athra vittiikalanennu thonnunnilla.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക