Image

ലോക്‌പാല്‍ ബില്ല്‌: ചര്‍ച്ചയില്‍ തീരുമാനമായില്ല

Published on 03 July, 2011
ലോക്‌പാല്‍ ബില്ല്‌: ചര്‍ച്ചയില്‍ തീരുമാനമായില്ല
ന്യൂഡല്‍ഹി: ഇന്ന്‌ ന്യൂഡല്‍ഹിയില്‍ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും, പ്രധാനമന്ത്രിയുടേയും, പൗരസമിതി നേതാക്കളുടേയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലും തീരുമാനമായില്ല. ബില്‍ അടുത്ത വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന്‌ ചര്‍ച്ചകള്‍ക്കുശേഷം പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെയും കോടതിയെയും ലോക്‌പാല്‍ ബില്ലിന്റെ കീഴില്‍ കൊണ്ടുവരണമെന്നതടക്കമുള്ള പൊതുസമൂഹ പ്രതിനിധികളുടെ നിര്‍ദേശങ്ങളാണ്‌ ചര്‍ച്ചയില്‍ പ്രധാനമായും വന്നത്‌. എന്നാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണമെന്നും എന്നാല്‍ ജുഡീഷ്യറിയെ ഒഴിവാക്കാമെന്നുമാണ്‌ ഇടതുപാര്‍ട്ടികളുടെ നിലപാട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക