Image

വാറ്റു വീണ മണ്ണില്‍ നിന്നുയര്‍ന്ന ബ്രാന്റുകള്‍ - എ. സി. ജോര്‍ജ്

എ. സി. ജോര്‍ജ് Published on 09 April, 2012
വാറ്റു വീണ മണ്ണില്‍ നിന്നുയര്‍ന്ന ബ്രാന്റുകള്‍ - എ. സി. ജോര്‍ജ്
ആമുഖം
ഈസ്റ്റര്‍ ആഘോഷിക്കുന്നു ഈ വേളയില്‍ ഒരു ചെറിയ സന്തോഷത്തിനു വേണ്ടിയാണ് ഈ സമൂഹ ഹാസ്യ നൃത്തഗാനം. ഇതിന്റെ ഗാനസംഗീത നൃത്തസംവിധാനം വായനക്കാര്‍ക്ക് യുക്തം പോലെ അവസരോചിതമായി നിര്‍വഹിയ്ക്കാം, ക്രമീകരിയ്ക്കാം. നൃത്തത്തില്‍ ഇലക്കും മുള്ളിനും സാരമായ കേടില്ലാത്തവിധം ചെറിയ തട്ടും മുട്ടും ആകാം. പക്ഷെ എല്ലാം നിങ്ങളുടെ സ്വന്തം റിസ്‌ക്കില്‍ ആയിരിക്കും. എന്നാല്‍ തുടങ്ങാം…

തട്ടുമുട്ട് താളം തല്ലിപൊളിമേളം അടിപൊളിമേളം
തട്ടുമുട്ട് താളം തല്ലിപൊളിമേളം അടിപൊളിമേളം
വാറ്റുവീണ മണ്ണില്‍ നിന്നുയര്‍ന്ന ബ്രാന്റുകള്‍
നല്ലകടുകട്ടി മത്തുപിടിപ്പിക്കും ചൂടന്‍ ബ്രാന്റുകള്‍
ബിവറേജില്‍ നൂറുനൂറുപേരിലായി പിറക്കവേ
റാക്കും അറാക്കും ബ്ലാക്ക്‌ലേബലും ഷിവാസെന്ന ശിവനും
ആര്‍ത്തിമൂത്ത് അന്തിയായാല്‍ ക്യൂവിലുന്തി നില്‍ക്കണം
ആയിരങ്ങള്‍ നല്‍കി വഴിയില്‍ ഓടയില്‍ വീണുറങ്ങണം
ഓ…പി
ര്‍ ‍…ലലലാഓ…സിര്‍ ….ലലലാ....ലീലാ…ലാലാ

വില കുറഞ്ഞ മദ്യമാണ് കുടിയെനെന്നുമാശ്രയം
സങ്കടങ്ങള്‍ തീര്‍ത്തിടുന്ന മെഡിസിനാണെന്നോര്‍ക്കണം
ഓടയില്‍ അല്പം കിടന്നാലും ഡെയിലി വീട്ടിലെത്തണം
കാത്തുനില്‍ക്കും ഭാര്യമാരെ കാലുവാരി അലക്കണം മെതിക്കണം
ലാ..ലാ…ലാ…..ഓലീലാ…ഓ എന്റെ ലീലാ….ലാലാ…

ഡെയിലി നാലുമുട്ട തരും നല്ല നാടന്‍ കോഴിയെ പൊക്കണം
തൊട്ടടുത്ത ഷാപ്പില്‍ കൊടുത്ത് കള്ളടിയ്ക്കണം
കാശില്ലെങ്കില്‍ എന്തുചെയ്യും… കോഴിതന്നെ ആശ്രയം
കോഴിക്കൂട്ടിലെ കോഴിയെ പൊക്കണം അടിച്ചുമാറ്റണം
കെട്ടിയോള്‍ കോഴിയെ തെരയുമ്പം കണ്ടിലെന്ന്..
നടിക്കണം…ഏറിയാല്‍ സ്വയം ചിക്കനായി പിടിച്ചുനില്‍ക്കണം
മദ്യമെന്ന അമൃതപാനീയത്തിന് ജാതിയില്ല മതമില്ല
ഏവരും സോദരരായി വാഴുമൊരാല്‍മീയ വിദ്യാലയം.
മമ്മൂട്ടി, ലാലൂട്ടി, ജോസൂട്ടി, വാസൂട്ടി, പാറൂട്ടി ചേര്‍ന്നു വീശുന്നു.
ഓ…പിര്‍….ലാലലാ…ലല്ലലാ…ഓലീലാ….മ്മൊ…

വാങ്ങുവാന്‍ അടിക്കുവാന്‍ ഏറെയുണ്ട് ബ്രാണ്ടുകള്‍
ബ്രാണ്ടി, വിസ്‌ക്കി, വോഡ്ക, റം മാറി മാറി അടിക്കണം
കെനയ്, ജോണിവാക്കര്‍, ബ്ലാക്ക്‌ലേബല്‍ ഷിവാസെന്ന ശിവനും…
നീറി നീറി എരിയന്നൊ വിസ്‌കിതന്നെ വീശണം
സൊറ പറഞ്ഞ് ഭള്ളും പറഞ്ഞ് നല്ല വിസ്‌ക്കി തന്നെ വീശണം

ഈസ്റ്റര്‍ ഐറ്റം ഉടന്‍ തന്നെ വാങ്ങണം
മാച്ച് ചെയ്ത് മിക്‌സ് ചെയ്തടിക്കണം
വഴങ്ങുമെങ്കില്‍ ഭാര്യയുടെ അണ്ണാക്കിലും പെഗ് ഒഴിക്കണം
ഇല്ലെങ്കില്‍ കാലുമടക്കി തൊഴിക്കണം
പോലീസെത്തുമ്പോള്‍ കുറുക്കന്‍ മാതിരി ഓടണം

മായില്ലാ മോനെ മദ്യം എന്ന പാനീയം ഭൂവില്‍ നിന്നൊരിക്കലും…
മായില്ലാ മോളെ മദ്യമെന്ന ദിവ്യാഷൗധം….കൊടുക്കുന്തോറും മേറീടും
മദ്യം മധ്യകേരളത്തില്‍ റേഷനായി നല്‍കണെ… തമ്പുരാനെ..
കാനായിലെ കല്ല്യാണത്തിന് വെള്ളം വീഞ്ഞാക്കിയ ഉയര്‍ത്ത തമ്പുരാനെ...

മുതല്‍ മുടക്കു…മുതല്‍ മുടക്കു വിദേശമലയാളികളെ…
മദ്യകേരളം മദ്യവികസനത്തിന് മുതല്‍ മുടക്കൂ…
കണ്‍വന്‍ഷന്‍ അജണ്ടയില്‍ എഴുതിചേര്‍ക്കൂ…

കെ.പി.സി.സി…ഓവര്‍സീസ്….ബിജെപി…പൊളിറ്റ് -
ബ്യൂറോ ആയാലെന്ത് പുല്ല്

വാറ്റുവീണ മണ്ണില്‍ നിന്നുയര്‍ന്ന ബ്രാണ്ടുകള്‍ …
തട്ടുമുട്ട് താളം…തല്ലിപൊളിമേളം
വാറ്റു വീണ മണ്ണില്‍ നിന്നുയര്‍ന്ന ബ്രാന്റുകള്‍ - എ. സി. ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക