Image

ശബരിമല വിഷയത്തില്‍ യു.ഡി.എഫ്‌, എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹത്തില്‍

Published on 03 December, 2018
ശബരിമല വിഷയത്തില്‍ യു.ഡി.എഫ്‌, എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സത്യഗ്രഹത്തില്‍


യുഡിഎഫ്‌ എംഎല്‍എമാര്‍ ശബരിമല വിഷയത്തില്‍ അനിശ്ചിതകാല സത്യഗ്രഹത്തിന്‌. നിയമസഭ കവാടത്തില്‍ വി.എസ്‌. ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ്‌ എന്നിവര്‍ സത്യഗ്രഹം തുടങ്ങി. ഇന്ന്‌ സഭാ നടപടികളുമായി സഹകരിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല അറിയിച്ചിരുന്നു. ചോദ്യോത്തര വേളയില്‍ ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി ശക്തമായ വാക്‌പോര്‌ ഉണ്ടായി.

ഇതേ തുടര്‍ന്നാണ്‌ ഇന്നേത്തക്ക്‌ നിയമസഭ പിരിഞ്ഞത്‌. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല വിഷയം ഉന്നയിച്ച്‌ അടിയന്തരപ്രമേയ നോട്ടീസ്‌ നല്‍കിയിരുന്നു. രൂക്ഷമായ തര്‍ക്കം കാരണം മൂന്നു ദിവസവും സഭ നടത്താന്‍ സാധിക്കാതെ വന്ന സാഹചര്യം പരിഗണിച്ച്‌ ഇന്ന്‌ കെ ടി ജലീലിന്റെ ബന്ധുനിയമന വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടീസ്‌ നല്‍കാനാണ്‌ പ്രതിപക്ഷം തീരുമാനിച്ചിരുന്നത്‌.

യുഡിഎഫ്‌ സമരം ബിജെപിയുമായിട്ടുള്ള ഒത്തുകളിയാണെന്ന്‌ ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.
അതേസമയം ആര്‍എസ്‌എസുമായി ഒത്തുകളിക്കുന്നത്‌ മുഖ്യമന്ത്രിയാണ്‌. അതിന്റെ തെളിവാണ്‌ ആഭ്യന്തര വകുപ്പ്‌ വത്സന്‍ തില്ലേങ്കരി ഭരിച്ചതെന്ന്‌ പ്രതിപക്ഷ നേതാവും പറഞ്ഞതോടെ സഭയില്‍ രൂക്ഷമായ വാക്‌പോര്‌ ഉണ്ടായി. തുടര്‍ന്ന്‌ സഭ നടത്താന്‍ സാധിക്കാതെ വന്നതോടെ സ്‌പീക്കര്‍ ഇന്നേത്തക്ക്‌ നിയമസഭ പിരിഞ്ഞതായി അറിയിക്കുകയായിരുന്നു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക