Image

ജസീക്കയെ ഭര്‍ത്താവ് കൊന്നത് സ്വവര്‍ഗാനുരാഗിയായ കൂട്ടുകാരനൊപ്പം ജീവിക്കാന്‍

Published on 05 December, 2018
ജസീക്കയെ ഭര്‍ത്താവ് കൊന്നത് സ്വവര്‍ഗാനുരാഗിയായ കൂട്ടുകാരനൊപ്പം ജീവിക്കാന്‍

ലണ്ടന്‍:  ഇന്ത്യന്‍ വംശജയായ ജസിക്ക പട്ടേല്‍ എന്ന ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് കൊലയാളിയെന്ന് കോടതി വിധി. ജസിക്കയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. 
കഴിഞ്ഞ മെയ് 14നാണ് ഫാര്‍മസിസ്റ്റായ ജസിക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മിഡില്‍സ്ബറോയിലെ വീട്ടിലാണ് ജസിക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ പരുക്കേറ്റ നിലയില്‍ കാണുകയായിരുന്നുവെന്നുമാണ് മിതേഷ് ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസിന്‍റെ തുടര്‍ അന്വേഷണത്തില്‍ മിതേഷ് അറസ്റ്റിലായി. 
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇന്‍ഷുറന്‍സ് തുകയുമായി കൂട്ടുകാരനൊപ്പം ഓസ്ട്രേലിയയിലേക്ക് കടക്കാനായിരുന്നു മിതേഷിന്‍റെ പദ്ധതി. മാഞ്ചസ്റ്ററില്‍ വിദ്യാഭ്യാസം ചെയ്യുന്ന കാലത്ത് പ്രണയിച്ച് വിവാഹിതരായതാണ് ഈ ഇന്ത്യന്‍ വംശജര്‍. എന്നാല്‍ പിന്നീട് സ്വവര്‍ഗാനുരായിയായ മിതേഷ് ഡോ.അമിത് പട്ടേല്‍ എന്നയാളുാമയി പ്രണയത്തിലായി. തുടര്‍ന്ന് അമിതിനൊപ്പം പുതിയ ജീവിതം ആരംഭിക്കാനാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ജൂറി വ്യക്തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക