Image

രാജ്യത്തിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍

Published on 07 December, 2018
രാജ്യത്തിന്റെ പുതിയ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍

മൂന്ന് വര്‍ഷത്തേക്ക് രാജ്യത്ത് പുതിയ സാമ്പത്തിക ഉപദേഷ്ടാവ്. കൃഷ്ണ മൂര്‍ത്തി സുബ്രഹ്മണ്യത്തെ രാജ്യത്തെ പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു. ഹൈദരാബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് ബിസിനസിലെ പ്രൊഫസറാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍.


ജൂലൈയിലാണ് വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ചത്. 2016 ഒക്ടോബര്‍ 16നായിരുന്നു സാമ്ബത്തിക ഉപദേഷ്ടാവായി അരവിന്ദ് സുബ്രഹ്മണ്യനെ നിയമിച്ചത്. ബാങ്കിംഗ്, സാമ്ബത്തിക നയങ്ങള്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് എന്നിവയില്‍ വിദഗ്ധനാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍.

ഐഐടി കാണ്‍പൂര്‍, ഐഐഎം കല്‍ക്കട്ട എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഷിക്കാഗോ യൂണിവേഴ്സിറ്റിയുടെ ബൂത്ത് സ്കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് പിഎച്ച്‌ഡിയും നേടിയിട്ടുണ്ട്. സെബിയില്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് വിദഗ്ധ സമിതിയുടെയും ആര്‍ബിഐയില്‍ 'ഗവേണന്‍സ് ഓഫ് ബാങ്ക്സ്' വിദഗ്ധ സമിതിയിലും അംഗമായിരുന്നു. ബന്ധന്‍ ബാങ്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ്, ആര്‍ബിഐ അക്കാദമി എന്നിവയുടെ ബോര്‍ഡ് അംഗമാണ്.ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയ്ക്ക് പുതിയ സാമ്ബത്തിക ഉപദേഷ്ടാവ് വരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക