Image

2019 സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: പേര്‍ലാന്റില്‍ കിക്കോഫ് ഞായറാഴ്ച

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 08 December, 2018
2019 സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്‍: പേര്‍ലാന്റില്‍ കിക്കോഫ് ഞായറാഴ്ച
പേര്‍ലാന്റ് (ഹൂസ്റ്റണ്‍): 2019 സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് പേര്‍ലാന്റില്‍ ഡിസംബര്‍ 9 ഞായറാഴ്ച നടക്കും.

രൂപതാ സഹായ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട്, ഹൂസ്റ്റണ്‍ ഫോറോനാ വികാരിയും കോകണ്‍വീനറുമായ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, കണ്‍വന്‍ഷനു ആതിഥേയത്വം വഹിക്കുന്ന ഹൂസ്റ്റണ്‍ ഫൊറോനയില്‍ നിന്നെത്തുന്ന കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അഞ്ഞൂറോളം കുടുംബങ്ങള്‍ കണ്‍വന്‍ഷനു ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പേര്‍ലാന്റില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ രജിസ്ട്രഷന്‍ കിക്കോഫിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സണ്ണി ടോം അറിയിച്ചു.

വികാരി റൂബന്‍ ജെ താന്നിക്കല്‍ , ട്രസ്റ്റിമാരായ ഫെളെമിങ് ജോര്‍ജ് , ജെയിംസ് ജോര്‍ജി, അഭിലാഷ് ഫ്രാന്‍സിസ് , ലോക്കല്‍ കോര്‍ഡിനേറ്റേഴ്‌സ് ജോര്‍ജ് ഫിലിപ്പ് , സന്തോഷ് ഐപ്പ് ,സന്തോഷ് തുണ്ടിയില്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഹൂസ്റ്റണില്‍ 2019 ആഗസ്ത് ഒന്ന് മുതല്‍ നാല് വരെയാണ് ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ നടക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക