ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍
ബിജെപി നേരിട്ട വമ്ബന്‍ തിരിച്ചടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രതികരിച്ചില്ല. പാര്‍ലമെന്റിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട
പ്രധാനമന്ത്രി പാര്‍ലമെന്റില്‍ കൂടുതല്‍ സമയമിരുന്ന് ബില്ലുകള്‍ പാസാക്കാന്‍
തയ്യാറാണെന്ന് പറഞ്ഞു.
പാര്‍ലമെന്റിനകത്ത് സംവാദത്തിലൂടെ പ്രശ്നങ്ങള്‍
പരിഹരിക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പാര്‍ലമെന്റിനകത്ത്
ചര്‍ച്ചയ്ക്കുള്ള അന്തരീക്ഷമാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം
പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ്
തോല്‍വിയെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.