തൃശൂര്‍: പെണ്‍കുട്ടികളെ
പരിചയപ്പെട്ട ശേഷം പീഡനത്തിനിരയാക്കിയ കേസില്‍ തൃശൂര്‍ സ്വദേശികളായ പത്ത് പേര്
അറസ്റ്റിലായി. കോളേജ് വിദ്യാര്‍ത്ഥനിയെ കാണാതായ സംഭവത്തിലാണ് സംഭവം
പുറത്തറിഞ്ഞത്
നഗരത്തിലൂടെ കറങ്ങി നടന്ന് പെണ്‍കുട്ടികളെ പരിചയപ്പെടുകയും
പിന്നീട് സ്നേഹം നടിച്ച് പലയിടങ്ങളിലായി കൊണ്ടു പോയി പീഡിപ്പിക്കുകയും
ചെയ്തെന്നാണ് പ്രതികള്‍ക്കെതിരെയുള്ള പരാതി. പ്രതികള്‍ പൊലീസിനോട് കുറ്റസമ്മതം
നടത്തി.
കഴിഞ്ഞ ദിവസം കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതിയെ
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികള്‍
പിടിക്കപ്പെട്ടത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ്
ബാക്കിയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല