ന്യൂയോര്‍ക്ക്: യോങ്കേഴ്സ് സെന്റ് തോമസ്
ഓര്‍ത്തഡോക്സ് ഇടവകയിലെ ആത്മീയ സംഘടനകളുടെ വാര്‍ഷികം ഡിസംബര്‍ ഒമ്പതാം
തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഭംഗിയായി നടന്നു. വികാരി വെരി.
റവ. ചെറിയാന് നീലാങ്കല്‍ കോര്‍എപ്പിസ്കോപ്പ സമ്മേളനത്തില്‍ അധ്യക്ഷത
വഹിച്ചു. പ്രധാന അതിഥിയായി വന്നു ചേര്‍ന്ന സെമിനാരിയന് റോയ്സ് മാത്യു
പ്രസംഗിച്ചു.
കാലംചെയ്ത അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ ബര്‍ണബാസ്
തിരുമേനിയുടെ ഓര്മ്മദിനംകൂടി ആയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സേവനങ്ങളെ
ആദരിച്ചായിരുന്നു റോയ്സ് മാത്യുവിന്റെ പ്രസംഗം. സണ്‍ഡേ സ്കൂള്‍
കുട്ടികളെപ്പറ്റിയുള്ള കരുതല്‍ തിരുമേനിയുടെ പ്രത്യേകതയായിരുന്നുവെന്നും
പുതിയ തലമുറയില്‍ അതു കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകളുടെ
വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ ചുമതലക്കാര്‍ അവതരിപ്പിച്ചു. ആഷ്ലി ഏബ്രഹാം -
എം.ജി.ഒ.സി,എസ്.എം, വര്‍ഗീസ് പാപ്പന്‍ചിറ- മെന്‍സ് ഫോറം, ലീലാമ്മ മത്തായി -
മാര്‍ത്തമറിയം സമാജം, സണ്ണി ജേയ്ക്കബ് - സണ്‍ഡേ സ്കൂള്‍.
തുടര്‍ന്നു വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടന്നു.
നിവിയ അരുണ്‍, മറിയ ജോര്‍ജ് എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ മനസ്സിനെ
പുളകമണിയിച്ചു. ഇടവക സെക്രട്ടറി ജോണ്‍ ഐസക്ക് എല്ലാവര്ക്കും നന്ദി
അറിയിച്ചു. വരുന്ന വര്‍ഷങ്ങളില്‍ മാര്‍ ബര്‍ണബാസ് തിരുമേനിയുടെ
ഓര്‍മ്മദിവസം ആത്മീയ സംഘടനകളുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്നത്
നന്നായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്നേഹവിരുന്നോടെ
പരിപാടികള്‍ സമാപിച്ചു.
മാത്യു ജോര്‍ജ് (പി.ആര്.ഒ) അറിയിച്ചതാണിത്.