Image

.നവയുഗം കുടുംബസംഗമം ഡിസംബര്‍ 21 ന് അരങ്ങേറും.

Published on 14 December, 2018
.നവയുഗം കുടുംബസംഗമം ഡിസംബര്‍ 21 ന് അരങ്ങേറും.
ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി കുടുംബവേദിയുടെയും, വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം2018 സംഘടിപ്പിയ്ക്കുന്നു. ഡിസംബര്‍ 21 വെള്ളിയാഴ്ച ഉമ്മല്‍സൈദില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം 7.30 വരെ നീണ്ടു നില്‍ക്കുന്ന നവയുഗം കുടുംബസംഗമത്തില്‍, പ്രവാസി കുടുംബങ്ങളുടെ സംഗമവും, പ്രവാസികള്‍ക്കും കുട്ടികള്‍ക്കുമുള്ള  വിവിധ കായിക മത്സരങ്ങളും,  പ്രവാസി കലാകാരന്മാരുടെ കലാപ്രകടനങ്ങളും അരങ്ങേറും. 

എല്ലാ പ്രവാസി കുടുംബങ്ങളെയും, കലാകാരന്മാരെയും നവയുഗം കുടുംബസംഗമത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി നവയുഗം കുടുംബവേദി, വനിതാ വേദി ഭാരവാഹികളായ ഗോപകുമാര്‍, സുമി ശ്രീലാല്‍, അനീഷ കലാം, മിനി ഷാജി എന്നിവര്‍ പത്രപ്രസ്താവനയിലൂടെ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക്  0506995194, 0530731608, 0508226953 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക..

.നവയുഗം കുടുംബസംഗമം ഡിസംബര്‍ 21 ന് അരങ്ങേറും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക