Image

സ്വാശ്രയ മെഡി. പ്രവേശനപ്പരീക്ഷ അസാധുവെന്ന് ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി.

Published on 10 April, 2012
സ്വാശ്രയ മെഡി. പ്രവേശനപ്പരീക്ഷ അസാധുവെന്ന് ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി.
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനപ്പരീക്ഷ അസാധുവെന്ന് ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി. മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയാണ് ഞായറാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതു സംബന്ധിച്ച് മുഹമ്മദ് കമ്മിറ്റി നോട്ടീസ് അയച്ചു. പരീക്ഷ അസാധുവാക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നു കാട്ടി മാനേജ്‌മെന്റുകള്‍ക്ക് മുഹമ്മദ് കമ്മിറ്റി നോട്ടീസ് അയച്ചു.

സ്വാശ്രയ മേഖലയില്‍ പരീക്ഷ നടത്തുന്നതിന് മുഹമ്മദ് കമ്മിറ്റിയുടെ അനുവാദം വേണം. പരീക്ഷ എങ്ങനെ ആയിരിക്കണമെന്നു തീരുമാനിക്കുന്നതും കമ്മിറ്റിയാണ്. കൂടാതെ പരീക്ഷയുടെ മേല്‍നോട്ടം കമ്മിറ്റിയുടേതാകണം. എന്നാല്‍ ഇക്കാര്യങ്ങള്‍ക്കൊന്നും മുഹമ്മദ് കമ്മിറ്റിയെ ആരും സമീപിച്ചിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക