Image

ജോസഫ് പുലിക്കുന്നേല്‍: ഒരു അനുസ്മരണം (ചാക്കോ കളരിക്കല്‍)

Published on 26 December, 2018
ജോസഫ് പുലിക്കുന്നേല്‍: ഒരു അനുസ്മരണം (ചാക്കോ കളരിക്കല്‍)
ഡിസംബര്‍ 28, 2018 ശ്രീ ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണദിനമാണ്. നാമിന്നറിയുന്നതരത്തിലുള്ള സഭാനവീകരണ പ്രസ്ഥാനംരൂപപ്പെടുത്തിയതിന്റെ ബഹുമതിക്ക് അര്‍ഹനായ, കേരളകത്തോലിക്കാസഭയിലെ എതിര്‍ശബ്ദമായിരുന്ന, പുലിക്കുന്നേലിനെ ഇന്നുനാം ഓര്‍മിക്കുകയാണ്.

സഭയെ നവോത്ഥാനത്തിലേക്കുനയിക്കുക എന്ന പാവനകര്‍മത്തിന് സ്വയം സമര്‍പ്പിച്ചിട്ടുള്ള പലരുമുണ്ടെങ്കിലും, അവര്‍ക്കെല്ലാമിടയില്‍ ശിഖരം പോലെ ഉയര്‍ന്നുനില്‍ക്കുന്നു അദ്ദേഹത്തിന്റെ മാന്യസ്ഥാനം. ഓശാന ലൈബ്രേറിയനും'ഏകാന്തദൗത്യം ജോസഫ്പുലിക്കുന്നേലിന്റെ ജീവിതം' എന്നപുസ്തകത്തിന്റെ എഡിറ്ററുമായ ശ്രീമതി റോസമ്മ എബ്രാഹംതന്റെ ആമുഖത്തില്‍ജോസഫ്പുലിക്കുന്നേലിനെപ്പറ്റി എഴുതിയിരിക്കുന്നത്, 'ആശയങ്ങളുടെ ആഴങ്ങള്‍കൊണ്ട്ഉയരങ്ങള്‍ കീഴടക്കിയവ്യക്തിത്വമായിരുന്നു അദ്ദേഹത്തി
ന്റേത്' എന്നാണ്. കത്തോലിക്കാസഭ, പ്രത്യേകിച്ച് സീറോമലബാര്‍ സഭ വളരെകുഴഞ്ഞുമറിഞ്ഞ ഒരു അന്തരീക്ഷത്തില്‍ ക്കൂടിനീങ്ങിക്കൊണ്ടിരുന്ന അവസര ത്തില്‍, മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ പൗരാണിക തലോകത്തിന്റെയും സമുദായത്തിന്റെയും സഭാമേലധികാരികളുടെയുംമുമ്പില്‍ വ്യക്തമായും സുശക്തമായും തുറന്നുകാട്ടാന്‍ അദ്ദേഹത്തിനുകഴിഞ്ഞു.

മാര്‍ത്തോമ്മായുടെ മുന്തിരിത്തോട്ടം തകര്‍ത്തുകൊണ്ടിരുന്ന സ്‌നേഹശൂന്യരായ, കഠിനഹൃദയരായ, പണക്കൊതിയന്മാരായ സഭാധികാരികള്‍ക്കെതിരെ അദ്ദേഹംജീവിതത്തിന്റെ സിംഹഭാഗവുംഒറ്റയാള്‍ പോരാട്ടംനടത്തി. പുലിക്കുന്നേലിന്റെചിന്തകളെയും പ്രവര്‍ത്തനങ്ങളെയുംസേവനങ്ങളെയുംഅദ്ദേഹം സമൂഹത്തിലുണ്ടാക്കിയ സ്വാധീനങ്ങളെയുമെല്ലാം കേവലം ഏതെങ്കിലുമൊരുഅളവുകോലുകൊണ്ട് അളക്കാന്‍സാധിക്കുമെന്ന് എനിക്കുതോന്നുന്നില്ല. കാരണംഅവഅത്രമാത്രം ബഹുമുഖങ്ങളായിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌സഭയിലുംസമൂഹത്തിലും വളരെയധികംപ രിവര്‍ത്തനങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നും എടുത്തുപറയാതെവയ്യ. പുലിക്കുന്നേല്‍ ഒരുപ്രസ്ഥാനമായിരുന്നു; അതിനായി അവതരിച്ച ഒരുവ്യക്തിയായിരുന്നു.

പള്ളിയില്‍ പോകാനും അച്ചന്മാരെഅനുസരിക്കാനും പള്ളിക്കുസംഭാവനനല്കാനുംപ്രാര്‍ത്ഥിക്കാനും മാത്രമേതങ്ങള്‍ക്ക് കടമയുള്ളുവെന്ന് വിശ്വസിച്ചിരുന്ന ഒരുസമൂഹത്തെചിന്തിക്കാനും പ്രതികരിക്കാനുംശീലിപ്പിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. സമൂഹത്തില്‍ മാറ്റംവന്നാലേസഭാമേലധികാരികള്‍ക്ക്മാറ്റംവരൂ എന്നദ്ദേഹംവിശ്വസിച്ചിരുന്നു. 'സഭയിലെമെത്രാന്മാരും പട്ടക്കാരുംദൈവജനത്തിന് സേവനംചെയ്യാന്‍ സ്വമനസ്സാജീവിതം അര്‍പ്പിച്ചവരാണ്; വിശ്വാസികളുടെ മേല്‍അധികാരംകൈയാളാന്‍ നിയോഗിക്കപ്പെട്ടവരല്ല, അവര്‍. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി റോമാസാമ്രാജ്യത്തില്‍ സ്ഥാപിച്ച സംഘടിത സഭയേശുവിന്റെ സദ് വാര്‍ത്താസന്ദേശത്തില്‍ അധിഷ്ഠിതമല്ല' തുടങ്ങിയപുലിക്കുന്നേലിന്റെനിലപാടുകള്‍ക്ക്യേശുപഠനങ്ങളും ആദിമസഭാപാരമ്പര്യങ്ങളുമായിരുന്നു ആധാരം. 'സേവനസഭ' എന്നസങ്കല്‍പം പാശ്ചാത്യസഭയിലില്ല. റോമന്‍നിയമത്തെ ആധാരമാക്കി കാനോനകളുണ്ടാക്കി ദൈവജനത്തെവരിഞ്ഞുകെട്ടിഭരിക്കുന്ന ഒരുപുരോഹിത സംവിധാനമാണ് പാശ്ചാത്യസഭ. അതാണല്ലോ ഹയരാര്‍ക്കി സമ്പ്രദായത്തിന്റെകാതലും അടിസ്ഥാനവും.

ഈഹയരാര്‍ക്കിയല്‍ സമ്പ്രദായത്താല്‍ ഭരിക്കപ്പെടുന്ന ഏതുസംഘടനയും കാലക്രമേണ ദുഷിക്കുമെന്നുള്ളതു വ്യക്തമാണ്. പൂര്‍ണമായ അധികാരവുംഅളവില്ലാത്ത സമ്പത്തുസമാഹരണവുമാണ് അതിനുകാരണം. കേരളത്തിലെ നസ്രാണികള്‍ യേശുശിഷ്യരുടെ കുടുംബകൂട്ടായ്മാസമ്പ്രദായത്തില്‍ വളര്‍ന്നവരാണ്. പതിനാറാംനൂറ്റാണ്ടോടുകൂടിയാണ് പാശ്ചാത്യര്‍മലബ ാര്‍പ്രദേശങ്ങളില്‍വരുന്നതും മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ മേല്‍തങ്ങളുടെ അധികാരശ്രേണി അടിച്ചേല്പിക്കുന്നതും. അതിന്റെപിന്തുടര്‍ച്ചയായി സീറോമലബാര്‍സഭയില്‍ ഹയരാര്‍ക്കിയല്‍ഭരണം ഉണ്ടാകുകയും പാശ്ചാത്യസഭയിലെപ്പോ െലഅധികാരവും സമ്പത്തുംമെത്രാന്മാരുടെയും വൈദികരുടെയും പിടിയിലമരുകയും ചെയ്തു. കൂടാതെ, സീറോമലബാര്‍സഭയെസ്വയംഭരണാധികാരമുള്ളഒരുസ്വതന്ത്രസഭയായിറോംപ്രഖ്യാപിക്കുകയുംചെയ്തു. ആസന്ദര്‍ഭത്തിലാണ്ശ്രീപുലിക്കുന്നേലിന്റെ സഭാനവീകരണസംരംഭങ്ങള്‍ ശക്തിപ്രാപിച്ചത്. സഭആദിമസഭയുടെ കൂട്ടായ് മാസമ്പ്രദായത്തിലേക്കുതിരിച്ചുപോകണമെന്നുംപുരോഹിതര്‍ദൈവജന
ശുശ്രൂഷയില്‍വ്യാപൃതരാകണമെന്നും പള്ളിഭരണംഅല്മായരുടെ അവകാശമാണെന്നും വിശുദ്ധഗ്രന്ഥത്തെയും നസ്രാണിസഭാ പാരമ്പര്യത്തെയുംആധാരമാക്കിഅദ്ദേഹംവാദിച്ചു. ആവാദമുഖങ്ങള്‍ക്കുമറുപടി നല്‍കാന്‍ഒരുമെത്രാനുംകഴിഞ്ഞിട്ടില്ല. കാരണം, തന്റെബോധ്യങ്ങള്‍ പഴുതടച്ചുസമര്‍ത്ഥിക്കാനുള്ളഅഗാധപാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ഇന്ന്പുലിക്കുന്നേലിനെ അനുസ ്മരിക്കുമ്പോള്‍, സഭയില്‍വരുത്തേണ്ടസ്ഥായിയായ മാറ്റത്തെക്കുറിച്ചുംഅതിനുസ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം'ഓശാന' മാസികവഴിയുംപുസ്തക ങ്ങള്‍വഴിയും സംവാദങ്ങള്‍വഴിയുംപ്രഭാഷ ണങ്ങള്‍വഴിയുംനമുക്കുനല്‍കിയിട്ടുള്ളആശയങ്ങളുംനിര്‍ദ്ദേശങ്ങളും ഏറ്റെടുക്കുകഎന്നനമ്മുടെദൗത്യം നാംതിരിച്ചറിയുകയാണുവേണ്ടത്. സഭയെഅധികാരഭരണത്തില്‍നിന്ന്അജപാലനത്തിലേക്കു മാറ്റുന്നതിനുവേണ്ടിയുള്ളഅദ്ദേഹത്തിന്റെ പതിറ്റാണ്ടുകള്‍നീണ്ടപോരാട്ടങ്ങളിലൂടെകേരള െ്രെകസ്തവസമുദായത്തിനു നൂറുനൂറുനേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വി.കെ. കുര്യന്‍സാറിന്റെമൃതസംസ്കാരശുശ്രൂഷയും, കുറിനിഷേധിക്കപ്പെട്ട ഡസന്‍ കണക്കിനു വധൂവരന്മാരുടെ വിവാഹശുശ്രൂഷയും സഭാപരമായിനടത്തി പൗരോഹിത്യത്തിനു ഷോക്ക്ട്രീറ്റ്‌മെന്റ് നല്‍കി വിശാസികളുടെ ആത്മവിശ്വാസം ഉണര്‍ത്തിയഅദ്ദേഹത്തിന്റെപ്രവര്‍ത്തനങ്ങള്‍ ഇവിടെഎടുത്തുപറയാവുന്നതാണ്.

വിശ്വാസി സമൂഹംനേടിയ ഈആത്മവിശ്വാസത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ,് 'ചര്‍ച്ച്ആക്റ്റി' നായുള്ള അല്മായപ്രസ്ഥാനങ്ങളുടെ നിരന്തരസമരവും, ഈയിടെ വഞ്ചീസ്ക്വയറില്‍ നടന്ന കന്യാസ്ത്രീസമരവുമൊക്കെ. സഭയിലെ ബഹുസ്വരതയുടെയും നീതിയുടെയും വീണ്ടെടുപ്പിനുവേണ്ടിയുള്ള എല്ലാസമരങ്ങള്‍ക്കും അദ്ദേഹംവഴികാട്ടിയായി. അന്ധമായ അധികാരഭയത്തില്‍നിന്നു നസ്രാണിക്രിസ്ത്യാനികളെ മോചിപ്പിച്ചത ്ശ്രീ പുലിക്കുന്നേലാണ്. സഭാധികാരത്തെയും പൗരോഹിത്യത്തെയും ചോദ്യംചെയ്യാന്‍ അദ്ദേഹത്തിന്റെ നിലപാട്‌സമുദായാംഗങ്ങള്‍ക്ക് ഇന്നുംധൈര്യം പകരുന്നു.

നസ്രാണികള്‍ക്ക് പണ്ടുമുതലേഉണ്ടായിരുന്ന ജനകീയസഭാഭരണ സംവിധാനത്തെ, അതായത്പള്ളി യോഗ ജനാധിപത്യഭരണസമ്പ്രദായത്തെ അട്ടിമറിച്ച്, വികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ളപാരീഷ് കൗണ്‍സില്‍സ്ഥാപിച്ചുകൊണ്ട് സീറോമലബാര്‍മെത്രാന്‍ സിനഡ്ഏകാധിപത്യഭരണംസഭയില്‍ നടപ്പിലാക്കി. ഓരോപള്ളിയുടെയും സ്വത്തുംസ്ഥാപനങ്ങളും അതാത് പള്ളിക്കാരുടേതായിരുന്നു. ആസ്വത്തുക്കളുടെ ഉടമാവകാശമോഭരണാവകാശമോ മെത്രാന്ഉണ്ടായിരുന്നില്ല. പള്ളിപുരോഹിതരുടേതല്ലെന്നും പള്ളിക്കാരുടേതാണെന്നുമുള്ള തിരിച്ചറിവ് നസ്രാണികള്‍ക്കെന്നുമുണ്ട്. ജനാധിപത്യമൂല്യമോ സാമാന്യമര്യാദയേ ാഇല്ലാതെ മെത്രാന്മാരുംപുരോഹിതരും തങ്ങളുടെ അധികാരംതികച്ചുംവ്യക്തിപരമായി ദുരുപയോഗംചെയ്തുതുടങ്ങി. പുലിക്കുന്നേല്‍അതിനെനഖശിഖാന്തം ചോദ്യംചെയ്തു. ഇന്ന്‌സാദാവിശ്വാസികള്‍ പോലുംമേലധികാരികളെ ചോദ്യംചെയ്യാന്‍ധൈര്യം കാണിക്കുന്നു! അതൊരു വമ്പിച്ചമാറ്റമാണ്.

കോട്ടയംജില്ലയില്‍ മീനച്ചില്‍താലൂക്കില്‍ ഇടമറ്റംഎന്ന ഗ്രാമത്തില്‍ ഏപ്രില്‍ 14, 1932ല്‍പുലിക്കുന്നേല്‍ മിഖായേലിന്റെയും എലിസബത്തിന്റെയും മകനായി ജോസഫ് പുലിക്കുന്നേല്‍ ജനിച്ചു. ഭരണങ്ങാനം സെന്റ്‌മേരീസ്‌ഹൈസ്കൂള്‍, മൈസൂര്‍ സെന്റ ്ഫിലോമിനാസ് കോളേജ്, മദ്രാസ് ലയോള കോളേജ്, മദ്രാസ്പ്രസിഡന്‍സി കോളേജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സാമ്പത്തിക ശാസ്ത്രത്തില്‍ ബി. എ. ഓണേഴ്‌സ് കരസ്ഥമാക്കിയഅദ്ദേഹം കോഴിക്കോട് ദേവഗിരിസെന്റ്‌ജോസഫ്‌കോളേജില്‍ അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. ഇരുപത്തിയാറാംവയസ്സില്‍ ഡിഗ്രിക്കാരിയായ കാവാലം മണ്ഡകപ്പള്ളില്‍ കൊച്ചുറാണിയെ വിവാഹംകഴിച്ചു.

അദ്ദേഹംകേരളാകോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളാണ്. കൂടാതെ, കേരളാ യൂണിവേഴ്‌സിറ്റിസെനറ്റുമെമ്പറും ആയിരുന്നിട്ടുണ്ട്. തെറ്റിദ്ധാരണയുടെ പേരില്‍കുറ്റം ചെയ്യാതെ ശിക്ഷിക്കപ്പെട്ട് ദേവഗിരി കോളേജിലെ ലെക്ചറര്‍ സ്ഥാനത്തു നിന്നുപുറത്തുവന്നു. അതുകൊണ്ട് കേരളെ്രെകസ്തവര്‍ക്കുവേണ്ടി ഒരുപാട്‌സേവനങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനുകഴിഞ്ഞു. ഭാവനചെയ്യാന്‍ അസാധ്യമായത്ര കാര്യങ്ങളാണ്അദ്ദേഹംഒരുപുരുഷായുസ്സില്‍ ചെയ്തുതീര്‍ത്തത്.
അസാമാന്യമായധീരതയും വ്യക്തി പ്രഭാവവുംഇച്ഛാശക്തിയുമുണ്ടായിരുന്ന ശ്രീ പുലിക്കു ന്നേല്‍മറ്റെല്ലാമേഖലകളും ഉപേക്ഷിച്ച്തന്റെ ജീവിതം സഭാനവീകരണപ്രസ്ഥാനത്തിനായി മാറ്റിവച്ചു.ലിറ്റര്‍ജി, ദൈവശാസ്ത്രം, കാനോന്‍നിയമം, സഭാചരിത്രം, സഭാപാരമ്പര്യങ്ങള്‍തുടങ്ങിയ വിഷയങ്ങള്‍സ്വയംപഠിച്ച് ആവിഷയങ്ങളിലെല്ലാംഅദ്ദേഹം അവഗാഹംനേടി.

പുലിക്കുന്നേലിന്റെപത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന 'ഓശാന'മാസികയായിരുന്നു അദ്ദേഹത്തിന്റെ നാവ്. കേരളനസ്രാണികളുടെമഹത്തായ ഭാരതീയപാരമ്പര്യപൈതൃകങ്ങള്‍ നശിപ്പിച്ച്പാശ്ചാത്യസഭാസ്വഭാവം അടിച്ചേല്പിക്കാന്‍സഭാധ ികാരം കിണഞ്ഞു പരിശ്രമിച്ചപ്പോള്‍അതിനെ യുക്തിഭദ്രവും ശക്തിയുക്തവുംഎതിര്‍ത്തത് ഓശാനയാണ്. മാര്‍ത്തോമ്മായാല്‍ സ്ഥാപിതമായഅപ്പോസ്തലിക നസ്രാണികത്തോലിക്കാസഭയുടെ പുനരുജ്ജീവന
മായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 'മര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും' എന്നനമ്മുടെപൗരാണിക പൈതൃകത്തിലേക്കുസഭയെതിരികെകൊണ്ടുവരുവാനുള്ള ആഹ്വാനമായിരുന്നത്.

ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ദൈവത്തെ പ്രീണിപ്പിച്ച്‌മോക്ഷംനേടുകയല്ല മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്നുംമറിച്ച്, ജീവിതംമറ്റുള്ളവര്‍ക്കുവേണ്ടി സമര്‍പ്പിച്ചുജീവിക്കുകയാണ് യേശുവിന്റെ സന്ദേശമെന്നുമുള്ള സുവിശേഷസത്യം അദ്ദേഹംസമര്‍ത്ഥമായി ഈസമുദായത്തിന്റെമുമ്പില്‍ അവതരിപ്പിച്ചു.

ലോകമെമ്പാടുമുള്ള െ്രെകസ്തവരുടെ പ്രമാണഗ്രന്ഥമായബൈബിളിന്റെമലയാളവിവര്‍ത്തനത്തിന്ശ്രീ. പുലിക്കുന്നേല്‍ മുന്‍കൈയെടുത്തു. എല്ലാ െ്രെകസ്തവവിഭാഗങ്ങള്‍ക്കും സ്വീകാര്യമായത രത്തില്‍ തയാറാക്കിയമലയാളംഓശാന ബൈബിളിന്റെ പ്രചാരംവിസ്മയകരമായിരുന്നു.
നസ്രാണികള്‍ക്ക് ആത്മാഭിമാനവുംആത്മവിശ്വാസവും ഉണ്ടാകുന്നതിന്പുലിക്കുന്നേല്‍ വഹിച്ചപങ്ക്‌ചെറുതല്ല. പ്രശസ്തി കാംക്ഷിക്കാതെ, ആര്‍ഭാടങ്ങള്‍ ഒഴിവാക്കി, ലളിതജീവിതത്തിന് പ്രാധാന്യം നല്കിശുഭ്രവസ്ത്രധാരിയായി ജീവിച്ചഅദ്ദേഹം പലപ്രസ്ഥാനങ്ങളും ഓശാനമൗണ്ടില്‍സ്ഥാപിച്ചു. ആശ്രയമില്ലാത്തവര്‍ക്ക ്അദ്ദേഹം അത്താണിയായി. പാവപ്പെട്ടവര്‍ക്കുവേണ്ടി ആവുന്നത്രസേവനങ്ങള്‍ചെയ്യാന്‍ അദ്ദേഹം 'ഗുഡ്‌സമരിറ്റന്‍ പ്രോജക്റ്റ്' സ്ഥാപിച്ചു. അതിനുകീഴില്‍ ക്യാന്‍സര്‍ പാലിയേറ്റീവ്‌സെന്റര്‍ ,ഓശാന വാലിപബ്ലിക്‌സ്കൂള്‍, പ്രമേഹരോഗ ബാലികാഭവനം, സുനാമിബാധിതര്‍ക്ക് വീടുനിര്‍മ്മിക്കല്‍ തുടങ്ങിപലജീവ കാരുണ്യപ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഓശാനലൈബ്രറിയും കൂടാതെഓശാനയില്‍നിന്നുപ്രസിദ്ധീകരിച്ച സഭാപരമായ അനേകംപുസ്തകങ്ങളും പഠനക്ലാസ്സു കളുംചര്‍ച്ചാ സഹവാസങ്ങളുമെല്ലാം അദ്ദേഹത്തിന്റെ പരിശ്രമഫലമായിരുന്നു.

പുലിക്കുന്നേലിന്റെ'ഭാരതീയ െ്രെകസ്തവ പഠനകേന്ദ്രത്തിന്റെ മുദ്രാവാക്യം തന്നെ'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും ഒരിടം' എന്നതാണ്.
വളരെ ചെലവുകുറഞ്ഞ പരമ്പരാഗതരീതിയില്‍ പരിസ്ഥിതികണക്കിലെടുത്തുകൊണ്ടും ആകാരഭംഗിയോടുകൂടി യുംതടികൊണ്ടുനിര്‍മ്മിച്ച കെട്ടിടങ്ങള്‍കൊണ്ട്അ ലംകൃതമായ പതിനൊന്ന് ഏക്കറോളംവരുന്നഓശാനാമൗണ്ട് ആരെയുംആകര്‍ഷിക്കും. പ്രകൃതിയോടു ലയിച്ച് ശാന്തസുന്ദരമായി, നിലകൊള്ളുന്ന ഓശാന ഗസ്റ്റ്ഹൗസില്‍ എനിക്കുംഎന്റെകുടുംബത്തിനും പലവട്ടം, ചിലപ്പോള്‍ മാസങ്ങളോളം, താമസിക്കുവാനുള്ള ഭാഗ്യമുണ്ടായിഎന്നകാര്യംകൃതജ്ഞതയോടെ ഈഅവസരത്തില്‍ അനുസ്മരിക്കുന്നു.
ശ്രീപുലിക്കുന്നേലിന്റെ എല്ലാനിരീക്ഷണങ്ങളും ഏകകണ്ഠമായി അംഗീകരിക്കണമെന്നില്ല. എന്നാല്‍ അവയില്‍മിക്കതും പ്രസക്തങ്ങളാണെന്ന ്‌സാര്‍വ്വത്രികസമ്മതം ഉണ്ടാകും. വൈദികനായ (വേദജ്ഞാനി) ശ്രീപുലിക്കുന്നേലിനെ അത്ഭുതാദരവുകളോടെ മാത്രമേആര്‍ക്കുംകാണാന്‍ കഴിയൂ. ഒരുനിര്‍ണായക കാലഘട്ടത്തില്‍സഭയില്‍ നീതിക്കുവേണ്ടിപോരാടിയ, ശബ്ദമുയര്‍ത്തിയ, സഭയെആശയപരമായി ധീരതയോടെ നയിച്ചമഹാനായി ഭാവിയില്‍അദ്ദേഹം അറിയപ്പെടും. ശ്രീ ജെയിംസ് ഐസക് കുടമാളൂരിന്റെ വാക്കുകള്‍കടമെടുത്തുകൊണ്ട് ഞാന്‍പറയട്ടെ: 'കേരളസഭയില്‍ അപൂര്‍വമായിപ്രത്യക്ഷപ്പെട്ട മഹാതേജസ്സുകളില്‍ ഒന്നായിഭാവിയില്‍ ജോസഫ്പുലിക്കുന്നേല്‍ അറിയപ്പെടും.'

ശ്രീ പുലിക്കുന്നേലിന്റെ പ്രഥമമരണ വാര്‍ഷിക അനുസ്മരണം ആചരിക്കുന്ന ഈഅവസരത്തില്‍, അദ്ദേഹത്തിന്റെകുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സ്‌നേഹിതര്‍ക്കും എന്റെയുംഎന്റെ കുടുംബത്തിന്റെയും സ്‌നേഹപൂര്‍വ്വമായ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊള്ളുന്നു! അദ്ദേഹത്തിന്റെആത്മാവിനു നിത്യശാന്തിനേരുകയും ചെയ്യുന്നു.

ചാക്കോകളരിക്കല്‍ യു.എസ്.എ, ഫോണ്‍: (001) 586 207 1040
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക