Image

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ലാദന് പകരക്കാരന്‍ എറിക് ജസ്റ്റിന്‍ ടോത്ത്

Published on 11 April, 2012
എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ലാദന് പകരക്കാരന്‍ എറിക് ജസ്റ്റിന്‍ ടോത്ത്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐ തേടുന്ന പത്തു കൊടും കുറ്റവാളികളുടെ പട്ടികയില്‍ അല്‍ക്വയ്ദ തലവന്‍ ബിന്‍ ലാദന് പകരക്കാരനായി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളെടുത്ത കേസില്‍ കുറ്റക്കാരനാണെന്ന് കണ്‌ടെത്തിയ യുഎസിലെ മേരിലാന്‍ഡില്‍ നിന്നുള്ള സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ എറിക് ജസ്റ്റിന്‍ ടോത്ത് ആണ് കഴിഞ്ഞ വര്‍ഷം യുഎസ് സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ലാദന് പകരം എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റില്‍ ഇടം പിടിച്ചത്.

ടോത്തിന്റെ കൈവശമുണ്ടായിരുന്ന കാമറയില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കണ്‌ടെത്തിയിരുന്നു. ടോത്തിനെ അറസ്റ്റുചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് എഫ്ബിഐ ഒരു ലക്ഷം ഡോളറാണ് ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്. കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഇയാള്‍ക്ക് 15 മുതല്‍ 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക