Image

മുത്തലാഖ്‌ ബില്ലിനെ എതിര്‍ക്കണം; പ്രതിപക്ഷ എംപിമാര്‍ക്ക്‌ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്‌ കത്തയച്ചു

Published on 30 December, 2018
മുത്തലാഖ്‌ ബില്ലിനെ എതിര്‍ക്കണം; പ്രതിപക്ഷ എംപിമാര്‍ക്ക്‌ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്‌ കത്തയച്ചു


ന്യൂഡെല്‍ഹി: മുത്തലാഖ്‌ നിരോധന ബില്ലിനെ എതിര്‍ക്കണം എന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷ എംപിമാര്‍ക്ക്‌ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്‌ കത്തയച്ചു.

ബില്ല്‌ കിരാതമെന്നും മുസ്ലീം പുരുഷന്‍മാരോട്‌ മാത്രം എന്തിന്‌ വിവേചനമെന്നും കത്തില്‍ ചോദിക്കുന്നു. മുത്തലാഖ്‌ നിരോധന ഓര്‍ഡിനന്‍സിന്‌ പകരമുള്ള ബില്ല്‌ മുസ്ലീം ഭര്‍ത്താക്കന്‍മാരുടെ മൗലിക അവകാശത്തെ എതിര്‍ക്കുന്നതാണെന്ന്‌ കത്തില്‍ പറയുന്നു.

മുത്തലാഖ്‌ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്‌ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്‌. ആ സാഹചര്യത്തില്‍ ഒരു ബില്ല്‌ കൊണ്ടുവന്ന്‌ മുസ്ലീം പുരുഷന്‍മാരെ ശിക്ഷിക്കാനുള്ള ഒരു വ്യവസ്ഥ കൂടി അതില്‍ ഉള്‍പ്പെടുത്തുന്നത്‌ എന്തിനെന്ന്‌ കത്തില്‍ ചോദിക്കുന്നു.

വിവാഹമോചനത്തിന്‌ ശേഷം ഭര്‍ത്താക്കന്‍മാരെ ശിക്ഷിക്കാനുള്ള വ്യവസ്ഥ മറ്റൊരു മതത്തിലുമുള്ള പുരുഷന്‍മാരുടെ മേല്‍ നിയമം മൂലം ഏര്‍പ്പെടുത്തിയിട്ടില്ല.

മുസ്ലീങ്ങളെ മാത്രം ശിക്ഷിക്കാനുള്ള ഒരു നിയമമാണ്‌ കേന്ദ്രം കൊണ്ടുവരുന്നതെന്ന്‌ കത്തില്‍ വ്യക്തമാക്കുന്നു. അതുകൊണ്ട്‌ പ്രതിപക്ഷ എംപിമാര്‍ ഈ ബില്ലിനെ ചെറുത്തു തോല്‍പ്പിക്കണം എന്നാണ്‌ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്‌ കത്തില്‍ ആവശ്യപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക