Image

സംഘപരിവാര്‍ ഹര്‍ത്താലിനെ ഭീകരതയെന്ന്‌ വിശേഷിപ്പിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍

Published on 04 January, 2019
സംഘപരിവാര്‍ ഹര്‍ത്താലിനെ ഭീകരതയെന്ന്‌ വിശേഷിപ്പിച്ച്‌ അന്താരാഷ്ട്ര മാധ്യമങ്ങള്‍
കോഴിക്കോട്‌: സുപ്രീം കോടതി വിധിയുടെ പിന്തുണയോടെ യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതിനെതിരെ ബി.ജെ.പിയും ശബരിമല കര്‍മ സമിതിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ വ്യാപക അക്രമങ്ങളായിരുന്നു സംസ്ഥാനത്ത്‌ അരങ്ങേറിയത്‌.

ജനുവരി മൂന്നാം തിയ്യതി കേരളത്തില്‍ സംഘപരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ ലോക മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി.

റോയിട്ടേഴ്‌സും ബി.ബി.സിയും ഗാര്‍ഡിയനും അല്‍ജസീറയും ഉള്‍പ്പെടെ വലിയ പ്രാധാന്യത്തോടെ തന്നെയാണ്‌ കേരളത്തിലെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌. കേരളത്തില്‍ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലിനെ ഭീകരതയെന്നാണ്‌ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്‌.

കേരളം സ്‌തംഭിച്ചു എന്ന്‌ തലക്കെട്ടാണ്‌ ബി.ബി.സി വാര്‍ത്ത നല്‍കിയിരിക്കുന്നത്‌. പൊലീസിനെ തടയുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ ചിത്രം ഉള്‍പ്പെടെയാണ്‌ ബി.ബി.സിയുടെ വാര്‍ത്ത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക