Image

ദേശീയ പണിമുടക്കില്‍ കടകള്‍ തുറക്കും

Published on 04 January, 2019
ദേശീയ പണിമുടക്കില്‍ കടകള്‍ തുറക്കും
 പണിമുടക്ക് ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ദേശീയ പണിമുടക്കിനെ അനുകൂലിക്കുന്നുവെന്നും എന്നാല്‍ പണിമുടക്കിനെ ഹര്‍ത്താല്‍ ആക്ക മാറ്റരുതെന്നും വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു. ഈ മാസം 8,9 തീയതികളിലാണ് പണിമുടക്ക്. അതേസമയം ഹര്‍ത്താലില്‍ വ്യാപാരികള്‍ക്കുണ്ടായ പത്ത് കോടി സാമ്ബത്തിക നഷ്ടവും 100 കോടി വ്യാപാര നഷ്ടവും നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നസറുദ്ദീന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക