Image

വേറൊരാള്‍ ഉടുത്ത സാരി ധരിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല, കളക്‌ടര്‍ വാസുകി

Published on 04 January, 2019
വേറൊരാള്‍ ഉടുത്ത സാരി ധരിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല, കളക്‌ടര്‍ വാസുകി
വേറിട്ട ചിന്തകള്‍ കൊണ്ട് എന്നും ശ്രദ്ധേയയാണ് കെ.വാസുകി ഐ.എ.എസ്. കേരളം മറക്കാനാകാത്ത ദുരന്തത്തെ അഭിമുഖീകരിച്ചപ്പോള്‍ മികച്ച സംഘാടന മികവോടെ ദുരിതമുഖത്ത് മുന്നില്‍ നിന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തിരുവനന്തപുരം കളക്ടര്‍ കൂടിയായ വാസുകി കാണിച്ച മികവ് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇപ്പോഴിതാ അനുകരണീയമായ മറ്റൊരു മികച്ച ആശയം പങ്കുവയ്‌ക്കുകയാണ് കളക്‌ടര്‍.വസ്‌ത്രങ്ങളുടെ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന ആശയമാണ് കളക്‌ടര്‍ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് പേജിലൂടെ വാസുകി പങ്കുവച്ചത്. വേറൊരാള്‍ ഉപയോഗിച്ച സാരി വീണ്ടും ഉടുത്തെന്ന് കരുതി തനിക്ക് ഒരുതരത്തിലും അഭിമാനക്ഷതമോ നാണക്കേടോ തോന്നുന്നില്ലെന്ന് വാസുകി വീഡിയോയില്‍ പറയുന്നു. അടുത്ത 15 വര്‍ഷത്തേക്കെങ്കിലും താന്‍ ഈ സാരി ഉടുക്കുമെന്നും കളക്‌ടര്‍ വ്യക്തമാക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക