Image

ശബരിമല യുവതി പ്രവേശനം: കേന്ദ്രം ഇടപെടുന്നു

Published on 05 January, 2019
ശബരിമല യുവതി പ്രവേശനം: കേന്ദ്രം ഇടപെടുന്നു

 ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെയുണ്ടായ ഹര്‍ത്താലും തുടര്‍ന്ന് നടന്ന സംഘര്‍ഷങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. സംസ്ഥാനത്ത് നടന്ന സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

സമാധാനപരമെന്ന് തോന്നിയ പല പ്രകടനങ്ങളും പ്രത്യേക ഘട്ടത്തില്‍ അക്രമാസക്തമാവുകയായിരുന്നു. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രകടനങ്ങള്‍ തുടക്കത്തില്‍ തന്നെ പിരിച്ചു വിടണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചു. അതേസമയം, കേരളത്തില്‍ നടന്ന സംഘര്‍ഷത്തില്‍ ഇതുവരെ 3178 പേര്‍ അറസ്‌റ്റിലായതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

487 പേരെ റിമാന്‍ഡ് ചെയ്‌തു. ഇതില്‍ 2691 പേര്‍ക്ക് ജാമ്യം ലഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അക്രമികള്‍ക്ക് എസ്‌കോര്‍ട്ട് പോകലല്ല പൊലീസിന്റെ പണിയെന്ന് ഡി.ജി.പിയുടെ ഓര്‍മ്മപ്പെടുത്തല്‍. ഹര്‍ത്താല്‍ ദിനത്തില്‍ ജില്ലാ പൊലീസ് ചീഫുമാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക