Image

മഹാമണ്ഡൂകം (നര്‍മ്മഭാവന: സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 09 January, 2019
 മഹാമണ്ഡൂകം (നര്‍മ്മഭാവന: സുധീര്‍ പണിക്കവീട്ടില്‍)
കാലവര്‍ഷം തിമിര്‍ത്ത് പെയ്യുമ്പോള്‍ അതു പ്രക്രൃതിയുടെ ദിനചര്യ എന്നു മാത്രം കരുതാന്‍ കൂട്ടാക്കാത്തവര്‍ ഒരു ശബ്ദം ശ്രദ്ധിച്ചു. മഴത്തുള്ളികളുടെ മേളങ്ങള്‍ക്കൊപ്പം, ഒഴുകുന്ന വെള്ളത്തിന്റെ താളങ്ങള്‍ക്കൊപ്പം ഒരു തവളയുടെ കരച്ചില്‍. സംഭോഗ സുഖത്തിന്റെ നിര്‍വ്രുതി നുണഞ്ഞ് ഇണയെതേടുന്ന തവളയുടെ പതിവുള്ള  ശബ്ദം. നിതാന്തമായ ശബ്ദം. ശ്രദ്ധിച്ചുകേട്ടവര്‍ക്ക് അതു ''റാ..റാ' എന്നു തോന്നി. അവര്‍ ആലോചിച്ചു. സപ്തസ്വരങ്ങളുടെ ലോകത്ത് ഒരു പുതിയ തരംഗം. ഒരു പുതിയ സംഗീതത്തിന്റെ ധ്വനി, ശ്രുതി. വിരലിലെണ്ണാവുന്ന കുറേപ്പേര്‍ അതിനെക്കുറിച്ച് ഗാഢം ഗാഢം ചിന്തിച്ചു. അറിവിന്റെ അനുഗ്രഹീതമായ കഴിവുകള്‍ കാര്യമായി ഇല്ലായിരുന്ന പ്രസ്തുത വ്യക്തികള്‍ക്ക് തവളയുടെ റാ..റാ.. എന്ന ശബ്ദത്തില്‍ പുതുമ തോന്നി. അതിനെ അവര്‍ ഒരു പ്രസ്ഥാനമായി വ്യഖ്യാനിച്ചു. അതിനെ വളര്‍ത്താന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു. അതിലൂടെ തങ്ങള്‍ക്കും ബുദ്ധിജീവി വിശേഷം കിട്ടുമല്ലോ എന്നവര്‍ വ്യാമോഹിച്ചു.

ഇതൊന്നുമറിയാതെ പാവം തവള തണുപ്പുള്ള വെള്ളത്തില്‍ ഈറനായ മാളത്തില്‍ ഇരുന്ന് റാ.റാ. എന്നു പാടി, മാറ്റമില്ലാതെ. ഒരേ വേഗതയില്‍. പാവം തവളക്ക് അതു മാത്രമേ അറിയു. അതു മാത്രമേ പുറപ്പെടുവിക്കാന്‍ കഴിയു.

പക്ഷെ ബുദ്ധിജീവികളുടെ ഒരു വിഭാഗം തവളയെ അനുമോദിച്ചു. പ്രോത്സാഹിപ്പിച്ചു. തവളയുടെ അപസ്വരങ്ങളെ വ്യാ്യാനിച്ച് മഹത്തരമാക്കി. അതിന്റെ നിഗൂഢത മനസ്സിലാക്കാന്‍ അസാമാന്യമായ അപാരകഴിവുള്ളവര്‍ക്കെ സാധിക്കു എന്നവര്‍ ഊന്നിപ്പറഞ്ഞു. ഒരു സ്വയം പുകഴ്ത്തല്‍ അതില്‍ മറഞ്ഞു കിടന്നത്. ആരും ശ്രദ്ധിച്ചില്ല. അനിര്‍വചനീയമായ ആനന്ദത്തിന്റെ വേലിയേറ്റത്തില്‍ തവള എവിടെ നില്‍ക്കണമെന്നറിയാതെ ഓളങ്ങളില്‍ ഊളിയിട്ട് കളിച്ചു. ചിലര്‍ കര്‍ണ്ണകഠോരമെന്നു പറഞ്ഞെങ്കിലും അവര്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും ബുദ്ധിജീവികളുടെ സംരക്ഷണത്തില്‍ തവള വളര്‍ന്നു. തവളയുടെ കരച്ചില്‍ ഞൊടിയിടയില്‍ ''റ' പ്രസ്ഥാനമായി മാറി. സംഗീതത്തിന്റെ ലോകത്തില്‍ ഒരത്ഭുതം.  പുതുമകള്‍ക്ക് പുറകെ പോകുന്നവര്‍ ഒന്നുമറിഞ്ഞുകൊണ്ടല്ലെങ്കിലും അതിനെ ഉദാത്തം, അപാരം എന്നു വിളിച്ചു. ഇതറിഞ്ഞ് കൂടുതല്‍ സന്തോഷത്തോടെ തവള കരയിലും 
വെള്ളത്തിലും ചാടി ആത്മനിര്‍വ്രുതി നേടി. കരയിലും വെള്ളത്തിലും ഒരേപോലെ കലാപ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കാന്‍ പ്രാവീണ്യമുള്ള ഉഭയജീവിയായ ഞാന്‍..'' തവള പ്രസ്ഥാവനകള്‍ ഇറക്കി. തവളയുടെ 'റാ..' പ്രസ്ഥാനത്തെക്കുറിച്ച് തവളതന്നെ പറയാന്‍ തുടങ്ങി. തവളയുടെ പ്രശസ്തിയറിഞ്ഞ് പലരും തവളയെ കൂടിക്കാഴ്ച്ചക്ക് വേണ്ടി സമീപിച്ചു. ഇമകളില്ലാത്ത കണ്ണുകള്‍ കൊണ്ട് അവരെ നോക്കി ഒരു മാതിരി ശബ്ദം 
പുറപ്പെടുവിച്ച് തവള അവരെ പുച്ഛിച്ച് വിട്ടു. താന്‍ ആരു് എന്ന തോന്നല്‍ തവളയില്‍ ഉദിച്ചു.

പേരും പ്രശസ്തിയുമുള്ളവരുടെ മുന്നില്‍ തവള നാല്‍ക്കാലില്‍ വീണു. പെരുവെള്ളത്തില്‍  താനിട്ടുകൂട്ടുന്ന പൊള്ളയായ ജീവന്റെ ക്ഷണികതയെക്കുറിച്ച്്‌വ് തവളക്കറിയാമായിരുന്നു. ബുദ്ധിജീവികള്‍  തഴഞ്ഞാല്‍ താന്‍ വെറുമൊരു തവളയാകുമെന്നും  തവളക്കറിയാമായിരുന്നു. എങ്കിലും അഹങ്കാരംകൊണ്ട് തവള വെള്ളത്തിലേക്ക് പെട്ടെന്ന് ചാടിയും  മറിഞ്ഞും വീണ്ടും മാളത്തിലേയ്ക്ക് കൂനിക്കൂടിയും പലതരം അഭ്യാസങ്ങള്‍ കാണിച്ചു. ആയിടക്ക് അല്‍പ്പം ചിലര്‍ക്ക് കൂടിക്കാഴ്ച്ചക്ക് വേണ്ടി തവള അനുവാദം നല്‍കി. അതിലെ പ്രസക്ത ഭാഗങ്ങള്‍.

കേള്‍ക്കാന്‍ യാതൊരു സുവുമില്ലാത്ത രാവില്‍ മനുഷ്യന്റെ ഉറക്കം കെടുത്തുന്ന നിങ്ങളുടെ ഈ (?) സംഗീതം മഹത്തരമാണെന്നു വിശ്വസിക്കുന്നുണ്ടോ?
തവള: ഉണ്ട്. മനസ്സിലാക്കാന്‍ കഴിവില്ലാത്തവരാണ്. എന്റെ സംഗീതത്തെ കുറ്റം പറയുന്നത്. കുറച്ചുപേരുടെ പേരുകള്‍ പറഞ്ഞതിനുശേഷം,  നിങ്ങളില്‍ ഇവരൊക്കെ എന്റെ പ്രസ്ഥാനത്തെ ആസ്വദിക്കുന്നവരാണല്ലോ?

? പട്ടണത്തിലെ കോണ്‍ക്രീറ്റ് വനങ്ങളില്‍ നിന്ന് വല്ലപ്പോഴും ഹ്രൃസ്വകാല അവധിക്കോ, വിനോദസഞ്ചാരത്തിനോ വേണ്ടി ഗ്രാമത്തിലേക്ക്  വരുന്നവര്‍ക്ക് പുതുമ തോന്നാം. ആസ്വദിക്കാം, കാലവര്‍ഷക്കാലത്ത് ഗ്രാമീണരായ ഞങ്ങള്‍ക്ക് നിങ്ങളുടെ 'റാ' പ്രസ്ഥാനം തികച്ചും കര്‍ണ്ണകഠോരമാണ്.

തവള: നിങ്ങള്‍ക്കൊക്കെ കണ്ണന്റെ മുരളിയില്‍ നിന്നുയരുന്ന സംഗീതം, അതിന്റെ താളത്തിനൊപ്പം രാധിയിളക്കുന്ന നൂപുരത്തിന്റെ ധ്വനി ഇതൊക്കെയായിരിക്കും ഇഷ്ടം. പക്ഷെ അതെല്ലാം വെറും ചിത്രങ്ങളാണ്. അതില്‍ ബിംബങ്ങളില്ല.. എന്റെ 'റാ'  പ്രസ്ഥാനം  എന്നെപ്പോലെ തന്നെ 'ഉഭയ''മാണ്. 'റാ.റാ.'' അതിനു ദ്വയാര്‍ത്ഥമുണ്ടു. ആ അര്‍ത്ഥം വിപുലമാണ്.
? വസന്തവാടിയിലെ പൂങ്കുയില്‍ പാട്ട് മനോഹരമല്ലേ?  മുന്തിരി വള്ളികളെ പാടിവളര്‍ത്തുന്ന പൂങ്കുയിലിന്റെ പാട്ടില്‍ ഏതു ഹ്രൃദയമാണ് ആനന്ദിക്കാത്തത്.

തവള: (അതുകേട്ട് കുശുമ്പ് സഹിക്കാതെ ശരീരം ഒന്നു വീര്‍പ്പിച്ച് ) അതു വെറും പൈങ്കിളി.
? വിടരുന്ന മലരുകളെ ഉന്മാദം കൊള്ളിച്ചുകൊണ്ട് വണ്ടത്തന്മാര്‍ മൂളുന്ന സംഗീതം സന്ധ്യയാകുമ്പോള്‍ ഇണപിരിയുന്ന ചക്രവാകപക്ഷികളുടെ പ്രേമഗീതങ്ങള്‍ പ്രകൃതിയില്‍ മറ്റനേകം മനോഹരമായ സംഗീതമുണ്ടല്ലോ? അതിനെക്കുറിച്ച് എന്തു പറയുന്നു.
തവള: പുച്'ത്തോടെ കേള്‍ക്കാന്‍ രസമുണ്ടായിരിക്കാം. ഞാന്‍ അതൊന്നും കേള്‍ക്കാറില്ല. അത്തരം സംഗീതത്തിലൊക്കെ അടങ്ങിയിരിക്കുന്ന ആശയം പ്രേമം മാത്രം. പക്ഷെ 'റാ'' പ്രസ്ഥാനത്തിന്റെ സീമകള്‍ക്ക് അതിരില്ല. ഇപ്പോള്‍ അതു തെക്കേ അമേരിക്കയിക്ക് വ്യാപരിച്ചുകഴിഞ്ഞു.

? മഞ്ഞുത്തുള്ളികളെ പേറിവരുന്ന കുളിര്‍തെന്നല്‍ പൂവിന്റെ സൗരഭ്യം വഹിച്ചെത്തുന്ന മന്ദമാരുതന്‍. ഗ്രീഷ്മത്തിലെ ചൂടില്‍ വിയര്‍ത്തുകുളിക്കുന്ന
മനുഷ്യര്‍ക്ക് വിശറിയുമായെത്തുന്ന തെക്കന്‍ കാറ്റ്. അങ്ങേതില്‍ ഇങ്ങേതില്‍ ചുമ്മാ ഓടിനടക്കുന്ന നുണച്ചിക്കാറ്റ്. അതിലൊക്കെ സംഗീതം ഉണ്ടല്ലോ?
തവള: ഉണ്ടായിരിക്കാം പക്ഷെ അതിനൊന്നും കനമില്ല. വെറുതെ പറന്നു നടക്കുന്ന പൊള്ളയായ വായു.

ചോദിക്കാന്‍ വളരെയുണ്ടായിട്ടും കൂടിക്കാഴ്ച്ചക്ക് വന്നവര്‍ പിന്നെ ഒന്നും ചോദിച്ചില്ല. തവള ഇപ്പോള്‍ ശക്തിയുള്ള കുറച്ചുപേരുടെ തണലില്‍ അഹന്തയുടെ കഥകളിയാടുകയാണെന്ന് അവര്‍ മനസ്സിലാക്കി.

ആ കാലഘട്ടത്തില്‍ ഇരതേടി നടക്കവേ തവള ഒരു പൊട്ടക്കുളത്തില്‍ വീണുപോയി. അപരിചിതമായ ഒരു ലോകം.താങ്ങാനാളില്ല. ഉറക്കെ 'റാ..റാ'..എന്ന് കരഞ്ഞു സ്വന്തം ശബ്ദത്തിന്റെ പ്രതിദ്ധ്വനി പരിഹാസരൂപത്തില്‍ സ്വയം തിരിച്ചുകേട്ടു .
വേറെ ആരും കേല്‍ക്കുന്നില്ല. ആരും കേള്‍ക്കാനില്ല. കാലം കടന്നുപോയി. തവളയുടെ നാട്ടില്‍ തവളയെക്കുറിച്ച് ആളുകള്‍ മറന്നുപോയി.

പൊട്ടക്കുളത്തിനു ചുറ്റും വിശാലമായ പുല്‍ത്തകിടിയില്‍ ഇളംവെയില്‍ കൊണ്ട് ചാടി നടന്നിരുന്ന തവളകളില്‍ ഒരാള്‍, അപ്പോഴേയ്ക്കും മുതുക്കനായ പ്രസ്തുത തവളയെ പൊട്ടക്കുളത്തില്‍ കണ്ടു. സാധകം ചെയ്യാന്‍ നില്‍ക്കുന്ന മനുഷ്യനെപോലെ നിശ്ചലമായ കുളത്തിലെ വെള്ളത്തില്‍ തവള നില്‍ക്കുന്നു. ഒരു കാലത്ത് 'റാ.'. പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെട്ടിരുന്ന തവളയെക്കുറിച്ച് വായിച്ചു പരിചയമുള്ള ചെറുപ്പക്കാരന്‍ തവള മുതുക്കന്‍തവളയുമായി സംസാരിച്ചു. പാവം മുതുക്കന്‍ തവളയോട് അയാള്‍ക്ക് സഹതാപം തോന്നി. അയാള്‍ മറ്റു ചെറുപ്പക്കാരായ തവളകളെ വിവരം അറിയിച്ചു.

ഭഗീരഥപ്രയത്‌നം നടത്തി തവളയെ പൊട്ടക്കുളത്തില്‍ നിന്നും കരകയറ്റി. ഓളങ്ങള്‍ വഴില്പതവളയെ കണ്ടെത്തിയ വിവരം വെള്ളമോടുന്നിടത്തൊക്കെ അറിയിച്ചു. തവളകളുടെ ലോകത്തില്‍ മുതുക്കന്‍ തവള വീണ്ടും പ്രശസ്തനായി. പതിവുപോലെ ചോദ്യങ്ങളുമായി കൂടിക്കാഴ്ച്ചക്ക് ആളുകള്‍ എത്തി. അവര്‍
ചോദിച്ചു. ഇപ്പോള്‍ നിങ്ങളെ പൊട്ടക്കുളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവര്‍ നിങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് അറിയുന്നവരും അതേക്കുറിച്ച് മനസ്സിലാക്കാന്‍ പ്രാപ്തിയുള്ളവരുമല്ലേ? അവരെക്കുറിച്ച് ഒരു വാക്ക്.

തവള നാലുകാലില്‍ മലക്കം മറിഞ്ഞ് സ്വയം മഹാമണ്ഡൂകമായി ചമഞ്ഞ് ഒരു മടിയും കൂടാതെ ഉറക്കെപറഞ്ഞു. 'അവരു വെറും മാക്രികള്‍.. തല്ലിപ്പൊളികള്‍.'
ശുഭം

ആധുനിക കവിതകളെ നര്‍മ്മത്തോടെ നോക്കികാണുകയായിരുന്നു. ഇതു കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യുയോര്‍ക്കില്‍ നിന്നിറങ്ങുന്ന ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ 'അതു താനല്ലയോ അച്ചായന്‍ എന്നു ഒരാള്‍ക്ക് വര്‍ണ്യത്തില്‍ ആശങ്ക' ഉളവാകുകയും അയാളും അയാളുടെ ശിങ്കിടികളും കൂടി തവളകളെപോലെ ''റ..റാ' എന്നു ശബ്ദം വച്ച് ഈ ക്രുതിയെ വിവാദമാക്കുകയും ചെയ്തു.





 മഹാമണ്ഡൂകം (നര്‍മ്മഭാവന: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
വൃണം 2019-01-09 09:09:48
കൂപമണ്ഡൂകത്തിൻ വൃണം
മഹാ‌അസൂയതൻ ഫലം
കോഴിയെ കട്ടവന്റെ തലയില്‍ .... 2019-01-09 06:19:45

കോഴിയെ കട്ടവന്‍റെ തലയില്‍ പപ്പ്‌ ഇരിക്കും എന്ന് കേട്ടു തലയില്‍ തപ്പുന്നവര്‍; അവര്‍ ആണ് ഇ മഹാ മാക്രി മലയാളി എന്ന് കരുതി ‘ക്രാ! ക്രാ! എന്ന് കാറി കയര്‍ അഴിഞ്ഞ മൂരികള്‍ പോലെ വരും- കാത്തിരിക്കാം

നാരദന്‍ 

Anthappan 2019-01-10 00:01:42
Be kind and tender to the Frog,
And do not call him names,
As 'Slimy skin,' or 'Polly-wog,'
Or likewise 'Ugly James,'
Or 'Gap-a-grin,' or 'Toad-gone-wrong,'
Or 'Bill Bandy-knees':
The Frog is justly sensitive
To epithets like these.

No animal will more repay
A treatment kind and fair;
At least so lonely people say
Who keep a frog (and, by the way,
They are extremely rare). (poet unknown) Posted by Anthappan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക