ഇടുക്കി: മറയൂരില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 75 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്ന് കാസര്‍കോട് സ്വദേശികളെ അറസ്റ്റ് ചെയ്തു. കാസര്‍കോടുള്ള ഇവരുടെ വീട്ടില്‍ നിന്നും 15 കിലോ ചന്ദനവും പിടികൂടി.
വീട്ടില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.