Image

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ മത്സരിക്കില്ല

Published on 13 January, 2019
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ മത്സരിക്കില്ല

ഡല്‍ഹി:  ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ്‌ കെജ്‌രിവാള്‍ മത്സരിക്കില്ല. അതേ സമയം, വരാണസി സീറ്റില്‍ എ.എ.പി ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന്‌ പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്‌ജയ്‌ സിങ്‌.

ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യത്തിലാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്‌.

ഡല്‍ഹി, പഞ്ചാബ്‌, ഹരിയാന, ഗോവ തുടങ്ങി സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ എ.എ.പി ശക്തരായ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഏതാനും സീറ്റുകളിലും എ.എ.പി മത്സരിക്കും''. സഞ്‌ജയ്‌ സിങ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക