Image

പ്രയാഗ്‌രാജിലെ കുംഭമേള ക്യാംപില്‍ തീപിടുത്തം

Published on 14 January, 2019
പ്രയാഗ്‌രാജിലെ കുംഭമേള ക്യാംപില്‍ തീപിടുത്തം

 കുംഭമേള നാളെ തുടങ്ങാനിരിക്കെ ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ക്യാംപില്‍ തീപിടുത്തം. ദിഗംബര്‍ അഗാഡയിലെ ക്യാമ്ബിലാണ്​ തീപിടിത്തമുണ്ടായത്​. പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചായിരുന്നു അപകടം​. അഗ്​നിബാധയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തീ നിയന്ത്രണ വിധേയമായെന്ന്​ കുംഭമേളയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ്​ സൂപ്രണ്ട്​ അറിയിച്ചു. അഗ്​നിബാധയില്‍ ക്യാമ്ബിനടത്ത്​ നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങള്‍ ഭാഗികമായി കത്തിനശിച്ചു. സംഭവസ്ഥലത്തുനിന്നും പൊലീസ് ആള്‍ക്കാരെ ഒഴിപ്പിക്കുകയാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീര്‍ത്ഥാടകര്‍ക്കായി നേരത്തെ സുരക്ഷ ശക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക