Image

അഗസ്‌ത്യാര്‍ മലയിലും സ്‌ത്രീ പ്രവേശനം !

Published on 14 January, 2019
അഗസ്‌ത്യാര്‍ മലയിലും  സ്‌ത്രീ പ്രവേശനം !
തിരുവനന്തപുരം: അഗസ്യാര്‍ മലയും ഇനി സ്‌ത്രീകള്‍ക്ക്‌ അന്യമല്ല. ചരിത്രം കുറിച്ചുകൊണ്ട്‌ അഗസ്‌ത്യാര്‍ മലയിലും സ്‌ത്രീകള്‍ പ്രവേശനം നടത്തി.

ആദിവാസി ഗോത്രസഭ നേരിയ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒരു സ്‌ത്രീയടങ്ങിയ ആദ്യ സംഘം മലയിലേക്ക്‌ പുറപ്പെട്ടു. മലയിലെ പൂജയ്‌ക്കും ഇത്തവണ വനംവകുപ്പ്‌ നിരോധമേര്‍പ്പെടുത്തിയിട്ടുണ്ട്‌.

വിശ്വാസത്തിന്റെയും പ്രായോഗികതയുടെയും പേരിലുള്ള സ്‌ത്രീ വിലക്കിനെ ൈഹക്കോടതി റദാക്കിയ ശേഷമുള്ള ആദ്യ സീസണിലെ ആദ്യ സംഘത്തില്‍ തന്നെ ആദ്യ വനിത മലയിലേക്ക്‌ പുറപ്പെട്ടു. പ്രതിരോധ വകുപ്പ്‌ തിരുവനന്തപുരം വക്താവ്‌ ധന്യാ സനലാണ്‌ ചരിത്രത്തിലേക്ക്‌ നടന്നത്‌.

അഗസ്‌ത്യാമുനിയെ പൂജിക്കുന്ന മലയില്‍ സ്‌ത്രീ പ്രവേശം ആചാരലംഘനമെന്ന ആരോപിച്ച്‌ ആദിവാസി ഗോത്ര സഭ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ശാന്തമായിരുന്നു.

പ്രതിദിനം നൂറ്‌ പേരെന്ന നിലയില്‍ 47 ദിവസം നീളുന്ന സീസണില്‍ 4700 പേര്‍ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌.  23 കിലേ മീറ്റര്‍ നീളുന്ന യാത്ര പൂര്‍ത്തിയാകാന്‍ മൂന്ന്‌ ദിവസമെടുക്കും. വരും ദിവസങ്ങകില്‍ നൂറ്‌ സ്‌ത്രീകള്‍ എത്തും.

കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ്‌ ധന്യ സനല്‍. നിലവില്‍ പ്രതിരോധവകുപ്പിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസറാണ്‌. മഞ്ചേരി സ്വദേശിനിയാണ്‌ ധന്യ .

സിവില്‍ സര്‍വ്വീസ്‌ പരിശീലകാലത്ത്‌ ട്രക്കിങ്ങില്‍ സ്വര്‍ണ മെഡല്‍ വാങ്ങിയ ആളാണ്‌. നഴ്‌സിങ്‌ മേഖലയില്‍ നിന്നായിരുന്നു സിവില്‍ സര്‍വീസ്‌ രംഗത്തേക്ക്‌ ധന്യ എത്തുന്നത്‌.

ആദിവാസി ഗോത്ര മഹാസഭ സ്‌ത്രീ പ്രവേശനത്തിനെതിരെ രംഗത്ത്‌ വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക