Image

പ്രേക്ഷക ഹൃദയം കീഴടക്കി `സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌'

Published on 15 January, 2019
പ്രേക്ഷക ഹൃദയം കീഴടക്കി `സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌'

പാക്‌ മണ്ണില്‍ ഇന്ത്യ നടത്തിയ സംഹാര താണ്ഡവത്തിന്റെ കഥ പറയുന്ന `ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്‌' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നു. നവാഗതനായ ആദിത്യ ധര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യ്‌ത ചിത്രത്തിന്റെ ട്രെയിലറുകളും ടീസറുകളും തരംഗമായിക്കഴിഞ്ഞിരുന്നു.

ചിത്രത്തില്‍ വിക്കി കൗശല്‍, യാമി ഗൗതം, കൃതി തുടങ്ങിയവരാണ്‌ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്‌.

ഭീകരതക്കെതിരെ പോരാടുന്നതിനായി സൈന്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിച്ച താന്‍ സേനക്ക്‌ നല്‍കുന്ന സമര്‍പ്പണമാണ്‌ ഉറി സിനിമ എന്ന്‌ സംവിധായകന്‍ ആദിത്യ ധര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കശ്‌മീരി പണ്ഡിറ്റ്‌ കുടുംബത്തില്‍ ജനിച്ച ഞാന്‍ നേരിട്ട്‌ അനുഭവിച്ചതാണ്‌ പാക്‌ ഭീകരതയുടെ കൊടും ക്രൂരതകള്‍, മറക്കാനാകില്ല. ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക്‌ കടക്കുമ്പോള്‍ ആകെയുണ്ടായിരുന്ന വെല്ലുവിളി ഇന്ത്യന്‍ സേനാംഗങ്ങളായി എടുക്കുന്ന അഭിനേതാക്കളെ കുറിച്ചായിരുന്നു.

രാജ്യത്തിന്റെ അഭിമാനമാകാന്‍ പോകുന്നവര്‍, അതിനായി തന്റെ സങ്കല്‍പ്പത്തില്‍ ഉള്ളവരെ തന്നെ കണ്ടെത്തി. ഒടുവില്‍ ചിത്രം പൂര്‍ത്തീകരിച്ചപ്പോള്‍ ഒന്ന്‌ മനസ്സിലായി പാക്‌ മണ്ണില്‍ ഇന്ത്യന്‍ സൈനികര്‍ നടത്തിയത്‌ ഒരു പോരാട്ടമായിരുന്നില്ല, മറിച്ച്‌ സംഹാരം തന്നെയായിരുന്നുവെന്നും ആദിത്യ ധര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക