Image

വിശ്വഹിന്ദു പരിഷത്ത്‌ മുന്‍ അന്ത്രാഷ്ട്ര പ്രസിഡന്റ്‌ വിഷ്‌ണു ഹരി ഡാല്‍മിയ അന്തരിച്ചു

Published on 16 January, 2019
വിശ്വഹിന്ദു പരിഷത്ത്‌ മുന്‍ അന്ത്രാഷ്ട്ര പ്രസിഡന്റ്‌ വിഷ്‌ണു ഹരി ഡാല്‍മിയ അന്തരിച്ചു

ന്യൂഡല്‍ഹി: വിഎച്ച്‌പി മുന്‍ അന്ത്‌ാരാഷ്ട്ര പ്രസിഡന്റ്‌ വിഷ്‌ണു ഹരി ഡാല്‍മിയ അന്തരിച്ചു. 95 വയസ്സായിരുന്നു മരിക്കുമ്‌ബോള്‍. ശാരീരികാസ്വാസ്യത്തെ തുടര്‍ന്ന്‌ ഏറെ നാളുകളായി ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

രാമജന്‍മ ഭൂമി പ്രസ്ഥാനത്തിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ്‌. ബാബരി മസ്‌ജിദ്‌ തകര്‍ത്ത കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ വിഷ്‌ണു ഹരി ഡാല്‍മിയ കേസില്‍ വിചാരണ നേരിട്ടു വരികയാണ്‌.

വിശ്വ ഹിന്ദു പരിഷത്തിന്റെ രക്ഷാധികാരിയാണ്‌. പ്രമുഖ വ്യവസായ ശൃംഖലയായ ഡാല്‍മിയ ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജയ്‌ദയാല്‍ ഡാല്‍മിയയുടെ മൂത്ത മകനാണ്‌ വിഷ്‌ണുഹരി ഡാല്‍മിയ. ഇദ്ദേഹത്തിന്റെ മക്കളാണ്‌ ഇപ്പോള്‍ ഡാല്‍മിയ ഗ്രൂപ്പിന്റെ തലപ്പത്ത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക