Image

ശബരിമല: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു

Published on 22 January, 2019
ശബരിമല: മുഖ്യമന്ത്രിക്കും ഡിജിപിക്കുമെതിരായ ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു
റാന്നി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍, ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ എന്നിവരടക്കം ഏഴ്‌ പേര്‍ക്കെതിരെ രാജ്യാന്തര ഹിന്ദു പരിഷത്ത്‌ ദേശീയ സെക്രട്ടറി പ്രതീഷ്‌ വിശ്വനാഥ്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

ഹരജി അടുത്ത മാസം 1ന്‌ കോടതി വീണ്ടും പരിഗണിക്കും.

വിശ്വാസികളായ ഹിന്ദു സ്‌ത്രീകള്‍ക്ക്‌ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി ലംഘിച്ച്‌്‌ മുഖ്യമന്ത്രിയുടേയും പോലീസ്‌ ഉദ്യോഗസ്ഥരുടേയും അറിവോടും സമ്മതത്തോടുമാണ്‌ ശബരിമലയില്‍ യുവതീ പ്രവേശനം നടത്തിയതെന്നും ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നുമാണ്‌ ഹരജിയില്‍ പറയുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക