Image

പ്രവാസി ഭാരതീയ പുരസ്കാര പട്ടികയില്‍ സാമ്ബത്തിക വിദഗ്ധ ഗീത ഗോപിനാഥും

Published on 22 January, 2019
പ്രവാസി ഭാരതീയ പുരസ്കാര പട്ടികയില്‍ സാമ്ബത്തിക വിദഗ്ധ ഗീത ഗോപിനാഥും

 പ്രവാസി ഭാരതീയ പുരസ്കാര പട്ടികയില്‍ രണ്ടു മലയാളികളും. രാജ്യാന്തര നാണയനിധി (ഐഎംഎഫ്) മുഖ്യ സാമ്ബത്തിക വിദഗ്ധ ഗീത ഗോപിനാഥും ഒമാനില്‍ നിന്നുള്ള വിനോദന്‍ തഴിക്കുനിയിലുമാണു പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന മലയാളികളെന്നാണു സൂചന. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിരുന്ന ഗീത ഗോപിനാഥ് ഐഎംഎഫിലെ പദവി ലഭിച്ചതിനെത്തുടര്‍ന്നാണു സ്ഥാനമൊഴിഞ്ഞത്. പുരസ്കാരങ്ങള്‍ ബുധനാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കും.

അതേസമയം, 15ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 'പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പങ്ക്' എന്നതാണ് ഈ വര്‍ഷത്തെ വിഷയം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക