Image

കേരളം എന്തുവിലകൊടുത്തും നേടണമെന്ന് ഹൈക്കമാന്‍ഡ്. ഹൈബി ഈഡനും ഷാഫി പറമ്പിലിനും സാധ്യത

Published on 22 January, 2019
കേരളം എന്തുവിലകൊടുത്തും നേടണമെന്ന് ഹൈക്കമാന്‍ഡ്. ഹൈബി ഈഡനും ഷാഫി പറമ്പിലിനും സാധ്യത

എന്തുവിലകൊടുത്തും കേരളത്തില്‍ പരമാവധി സീറ്റുകള്‍ നേടണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് കേരളാ ഘടകത്തിന് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്ത് സിറ്റിംഗ് എം.പി ശശി തരൂരിനെ തന്നെ മത്സരിപ്പിക്കും. മാവേലിക്കരയില്‍ സിറ്റിംഗ് എം.പി കൊടിക്കുന്നില്‍ സുരേഷ് തന്നെ മത്സിരിക്കും എന്ന് ഉറപ്പായി. ആലപ്പുഴയില്‍ കെ.സി വേണുഗോപാലിനും മാറ്റമുണ്ടാകില്ല. 
സിറ്റിംഗ് എം.എല്‍.എമാരെ കളത്തിലറക്കി സീറ്റ് പിടിക്കാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ശക്തമായി ആലോചിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെ രംഗത്തിറക്കി ഇടുക്കി പിടിച്ചെടുക്കണമെന്നാണ് ഒരു ആവശ്യം. എന്നാല്‍ ഉമ്മന്‍ചാണ്ടി ഇതിനോട് അനുകൂലമായ നിലപാട് സ്വീകരിക്കുമോ എന്ന് സംശയമാണ്. എറണാകുളത്ത് സിറ്റിംഗ് എം.പി കെ.വി തോമസിനെ മാറ്റുമെന്ന് ഉറപ്പായി. യുവ എം.എല്‍.എ ഹൈബി ഈഡനെയാണ് ഇവിടെ പരിഗണിക്കുന്നത്. എല്‍.ഡി.എഫ് ഏതെങ്കിലും സെലിബ്രിറ്റിയെ തന്നെ എറണാകുളത്ത് അവതരിപ്പിക്കുമെന്നതിനാല്‍ കെ.വി തോമസിനെ മാറ്റുകയാണ് കോണ്‍ഗ്രസിന് മുമ്പിലുള്ള പോംവഴി. പാലക്കാട് ജനകീയനായ എം.എല്‍.എ എന്ന പരിവേഷമുള്ള ഷാഫി പറമ്പിലിനെ മത്സരിപ്പിക്കാന്‍ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. പാലക്കാട് പിടിക്കാന്‍ ഷാഫിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക