Image

മിന്നല്‍പരിശോധന: പോലീസിന്റെ കയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു

Published on 23 January, 2019
മിന്നല്‍പരിശോധന: പോലീസിന്റെ കയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു


കൊല്ലം: പോലീസിന്റെ കയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും അനധികൃത വാഹനങ്ങളും വിജിലന്‍സ്‌ പിടിച്ചെടുത്തു. ചാത്തന്നൂര്‍, കുണ്ടറ, അഞ്ചല്‍ പോലീസ്‌ സ്‌റ്റേഷനുകളിലാണ്‌ കൊല്ലം വിജിലന്‍സ്‌ ഡിവൈഎസ്‌പി അശോക്‌ കുമാറിന്റെ നേതൃത്വത്തില്‍ മിന്നല്‍പരിശോധന നടത്തിയത്‌.

തിരുവനന്തപുരത്ത്‌ നിന്നുള്ള വിജിലന്‍സ്‌ സംഘം മറ്റു 4 സ്‌റ്റേഷനുകളിലും മിന്നല്‍പരിശോധന നടത്തി. മണല്‍കടത്തുകാരുമായി ചേര്‍ന്ന്‌ അനധികൃത ഇടപാടുകളിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും വാഹനാപകട കേസുകളില്‍ യഥാസമയം നടപടി സ്വീകരിക്കാതെയും പരാതികളില്‍ സമയോചിതമായി നടപടി എടുക്കാതിരിക്കല്‍ സേവനങ്ങളില്‍ കാലതാമസം വരുത്തല്‍ എന്നിങ്ങനെയുള്ള പരാതികളെ തുടര്‍ന്നായിരുന്നു പരിശോധന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക