Image

രംഗീലയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിന്റെ നായികയാകുന്നു; വൈറലായി ആദ്യ പോസ്റ്റര്‍

Published on 24 January, 2019
രംഗീലയിലൂടെ സണ്ണി ലിയോണ്‍ മലയാളത്തിന്റെ നായികയാകുന്നു; വൈറലായി ആദ്യ പോസ്റ്റര്‍

ബോളീവുഡ് താരം സണ്ണി ലിയോണ്‍ മലയാള സിനിമയില്‍ നായികയാകുന്നു. 'രംഗീല' എന്ന  സിനിമയിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ നായിക വേഷം അണിയുന്നത്. സന്തോഷ് നായറിന്റെ സംവിധാന മികവിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞ ദിവസം സണ്ണി ലിയോണ്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ സണ്ണി ലിയോണ്‍ ആരാധകര്‍ ഇതോടെ നെഞ്ചേറ്റിയിരിക്കുകയാണ്.

ജയലാല്‍ മേനോന്‍ നിര്‍മാണം ചെയ്യുന്ന രംഗീല ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ഫെബ്രുവരിയില്‍ ആദ്യവാരം തന്നെ ചിത്രീകരണത്തിനെത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ സഹനിര്‍മാണത്തിനു ചുക്കാന്‍ പിടിക്കുന്നത് ഫെയറി ടെയ്ല്‍ പ്രൊഡക്ഷന്‍സാണ്. തീയറ്ററുകളില്‍ എത്തിക്കാനുള്ള ചുമതല ഏറ്റെടുത്തിരിക്കുന്നത് വണ്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രത്തിലെ മറ്റു താരങ്ങളുടെ വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇതിനോടകം തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷത്തിലാണെന്നും താരം ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു. പോണ്‍ ചിത്രങ്ങളില്‍ നിന്ന് തന്റെ കരിയര്‍ അവസാനിപ്പിച്ചതിനു ശേഷം 2012ല്‍ ബോളീവുഡിലൂടെ താരം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു. ജിസംടു എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം നടത്തുന്നത്. പിന്നീട് ഷൂട്ട് ഔട്ട് അറ്റ് വഡാല, രാഗിണി എം.എം.എസ്ടു എന്നുള്‍പ്പടെ അനേകം ചിത്രങ്ങളിലും അരങ്ങ് തകര്‍ത്തു.

മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ചിത്രത്തിലും സണ്ണി ലിയോണ്‍ ഗാനരംഗത്തില്‍ എത്തുന്നുണ്ട്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക