Image

വരുണ്‍ഗാന്ധിയുടെ കോണ്‍ഗ്രസ്‌ പ്രവേശനത്തെകുറിച്ച്‌ അറിയില്ലെന്ന്‌ രാഹുല്‍ ഗാന്ധി

Published on 25 January, 2019
വരുണ്‍ഗാന്ധിയുടെ കോണ്‍ഗ്രസ്‌ പ്രവേശനത്തെകുറിച്ച്‌  അറിയില്ലെന്ന്‌ രാഹുല്‍ ഗാന്ധി

ഭുവനേശ്വര്‍: വരുണ്‍ഗാന്ധിയുടെ കോണ്‍ഗ്രസ്‌ പ്രവേശനത്തെകുറിച്ച്‌ തനിക്ക്‌ അറിയില്ലെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

വരുണ്‍ഗാന്ധി കോണ്‍ഗ്രസിലേക്ക്‌ തിരിച്ചു വരുന്നെന്നും നെഹ്‌റു കുടുംബം ഒരുമിക്കുന്നു എന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിതെക്കുറിച്ച്‌ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ്‌ തനിക്ക്‌ ഇതിനെകുറിച്ച്‌ അറിയില്ലയെന്ന്‌ രാഹുല്‍ പറഞ്ഞത്‌.

പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനുശേഷം വരുണ്‍ദാന്ധി കോണ്‍ഗ്രസിലേക്ക്‌ തിരിച്ചുവരും എന്ന്‌ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഉത്തര്‍പ്രദേശില്‍ സൂല്‍ത്താന്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ ലോക്‌സഭ എം.പിയാണ്‌ വരുണ്‍ഗാന്ധി.വരുണ്‍ഗാന്ധിയുടെ അമ്മ മേനകഗാന്ധി ബി.ജെ.പി സര്‍ക്കാരിന്റെ വനിതശിശുക്ഷേമ മന്ത്രിയാണ്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക