Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം, ജോയി ഇട്ടന്‍ പ്രസിഡന്റ്

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 25 January, 2019
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം, ജോയി ഇട്ടന്‍ പ്രസിഡന്റ്
വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍ നാല്‍പത്തിഅഞ്ചു വര്‍ഷം പിന്നിടുകായണ്. അത് ഒരു ചരിത്രം തന്നെയാണ് പ്രേത്യേകിച്ചും ജനിച്ച നാടും വീടും വിട്ടു മറ്റൊരു ഭുമികയിലാകുമ്പോള്‍ ആ ചരിത്ര മുഹുര്ത്തത്തിനു പത്തരമാറ്റു ഭംഗി കൂടും . ഈ സംഘടനയുടെ ഭാഗമാകുക മാത്രമല്ല അതിന്റെ ചരിത്ര നിയോഗത്തിനൊപ്പാം പങ്കാളി ആകുവാന്‍ സാധിച്ചു എന്ന സന്തോഷതോട് നാല്‍പത്തിഅഞ്ചമത് ജനറല്‍ ബോഡി അതിന്റെ 2019 ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുത്തു.

പ്രസിഡണ്ടായി ജോയി ഇട്ടന്‍ ,വൈസ് പ്രസിഡന്റ്: ശ്രീകുമാര്‍ ഉണ്ണിത്താന്‍ , സെക്രട്ടറിയായി നിരീഷ് ഉമ്മനെയും ; ട്രഷറര്‍: ടെറന്‍സണ്‍ തോമസ്, ജോ. സെക്രട്ടടറി: പ്രിന്‍സ് തോമസ് എന്നിവരെ തെരഞ്ഞുടുത്തു.

കമ്മിറ്റി അംഗങ്ങള്‍: കൊച്ചുമ്മന്‍ ടി. ജേക്കബ്,തോമസ് കോശി, ജോണ്‍ സി വര്‍ഗീസ് , ഫിലിപ്പ് ജോര്‍ജ് , ജെ .മാത്യൂസ്, എം . വി. ചാക്കൊ,കെ.ജെ. ഗ്രിഗറി, കെ ജി ജനാര്‍ദ്ദനന്‍ , ജോണ്‍ തോമസ്,ഇട്ടൂപ്പ് ദേവസ്യ, ലിജോ ജോണ്‍ , ബിപിന്‍ ദിവാകരന്‍ ,ഷാജന്‍ ജോര്‍ജ് ,ഷോളി കുമ്പിളുവേലില്‍ ,പൗലോസ് വര്‍ക്കി, ആന്റോ വര്‍ക്കി (എക്‌സ് ഓഫി) .

ട്രസ്റ്റി ബോര്‍ഡിലേക്കു പുതുതായി രാജ് തോമസിനേയും തെരെഞ്ഞെടുത്തൂ. നിലവിലുള്ള ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍: രാജന്‍ ടി. ജേക്കബ്, ചാക്കോ പി ജോര്‍ജിനെ (അനി), എം.വി.കുര്യന്‍ , ജോണ്‍ മാത്യു (ബോബി)എന്നിവര്‍ ആണ്. ഓഡിറ്റേഴ്‌സ് ആയി സുരേന്ദ്രന്‍ നായര്‍,മാത്യു ജോസഫ്,മെന്‍സ് ഫോം ചെയര്‍ ആയി രാധാ മേനോനും യൂത്ത് റെപ്രസെന്ററ്റീവ് ആയി ഷോണ്‍ മണിമലേത്ത്, ലിജു ചാക്കോ , ജിതിന്‍ എന്നിവരെയും തെരഞ്ഞുടുത്ത്.

പ്രസിഡന്റ ആയി തെരഞ്ഞടുക്കപെട്ട ജോയ് ഇട്ടന്‍ കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു , കെഎസ് യു വിന്റേയും യൂത്ത് കോണ്‍ഗ്രസിന്റെയും സ്‌റ്റേറ്റ് ഭാരവാഹിത്തങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയില്‍ എത്തിയ ശേഷവും അമേരിക്കയുടെ സാമുഖ്യ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ പല ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുള്ള ഇട്ടന്‍ മുന്‍ പ്രസിഡന്റ് കൂടിയാണ്. ഫൊക്കാനയുടെ ട്രഷര്‍, എക്‌സി. വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോഴത്തെ നാഷണല്‍ കമ്മിറ്റി മെംബെര്‍ കൂടിയാണ്.

വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ രണ്ട് വെട്ടം പ്രസിഡന്റ് ആയി ഇരിന്നിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ ഇപ്പോഴത്തെ എക്‌സി. വൈസ് പ്രസിഡന്റ് കൂടിയാണ്

സെക്രട്ടറി നിരീഷ് ഉമ്മന്‍ വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്ററും വെസ്‌റ്‌ചെസ്റ്ററിലെ സ്‌പോര്‍ട്‌സ് ക്ലബ് ആയ വെസ്റ്റ് ചെസ്റ്റര്‍ചലഞ്ചേഴ്‌സിന്റെ സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു.

ട്രഷര്‍ ടെറന്‍സണ്‍ തോമസ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ രണ്ട് വെട്ടം പ്രസിഡന്റ് ആയി ഇരിന്നിട്ടുള്ള വ്യക്തിയാണ്, കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം ഫൊക്കാനയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ്.

ജോ. സെക്രട്ടടറി: പ്രിന്‍സ് തോമസ് വെസ്റ്റ് ചെസ്റ്ററില്‍ യുവാക്കള്‍ക്കിടയില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിയാണ് വെസ്‌റ്‌ചെസ്റ്ററിലെ സ്‌പോര്‍ട്‌സ് ക്ലബ് ആയ വെസ്റ്റ് ചെസ്റ്റര്‍ചലഞ്ചേഴ്‌സിന്റെ സോക്കര്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് .

രണ്ടായിരത്തിലധികം അംഗങ്ങള്‍ ഉള്ള അമേരിക്കയിലെ ഏറ്റവും പ്രബലമായ സംഘടനയാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്‍.ഒരു വ്യക്തിയല്ല മറിച്ച്ഒരു സമൂഹമായിത്തന്നെ യാണ് വെസ്റ്റ് ചെസ്റ്റര്‍മലയാളി അസോസിയേഷന്റെ എക്കാലത്തേയും പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ ഇപ്പോള്‍ തെരഞ്ഞുടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് വലിയ ഉത്തരവാദിത്യം ആണ് ഉള്ളതെന്ന് ഇലക്ഷന്‍ കമ്മീഷണറും മുന്‍ ട്രസ്ടീബോര്‍ഡ് ചെയര്‍മാനും ആയിരുന്ന ജോണ്‍ സി വര്‍ഗീസ് അഭിപ്രയപെട്ടു. പുതിയതായി തെരഞ്ഞടുക്കപെട്ട എല്ലാ ഭാരവാഹികളെയും അദ്ദേഹം അഭിനന്ദിച്ചു.
Join WhatsApp News
Kirukan Vinod 2019-01-25 11:28:45
Orikalum Kasera Kali Maaratha Marakathe Kore Moyalikal. Same faces every year in different or same recycled positions. Kashtam!
Johny 2019-01-29 15:42:52

രണ്ടായിരം പേരുള്ള സംഘടനയാണ് പോലുംനാണമില്ലാതെ എല്ലാ വർഷവും അഞ്ചു പേര് മ്യൂസിക്കൽ ചെയർ പോലെ ഭാരവാഹികളാകുംഇവരുടെ പ്രവർത്തനങ്ങൾ ബഹിഷ്കരിക്കുകയാണ് വേണ്ടത്. ഒരു സാമാന്യ  മര്യാദ വേണ്ടേ. കാൻജ് എന്ന സംഘടനയെ കണ്ടു പഠിക്ക് - എപ്പോഴും പുതു രക്തം 

Joseph 2019-01-29 16:45:51
വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷനൊപ്പം ആദ്യകാല പ്രവർത്തനങ്ങളിൽ ഞാനുമുണ്ടായിരുന്നു. അസോസിയേഷനു ലഭിക്കുന്ന ഫണ്ട് അതാത് വർഷം തന്നെ ഉപയോഗിക്കണമെന്ന ഒരു പതിവ് അന്നു   തീരുമാനിച്ചിരുന്നു. അതുമൂലം സംഘടനയുടെ ചുമതലകൾ ഏറ്റെടുക്കാൻ അധികം ഭാരവാഹികൾ മുമ്പോട്ട് വരാറില്ല. സ്ഥാനങ്ങൾ പലപ്പോഴും നിർബന്ധം മൂലം അതിലെ പ്രവർത്തകർ വഹിക്കുന്നതാണ്. എങ്കിലും അർപ്പിത മനോഭാവത്തോടെ പ്രവർത്തിക്കുന്ന പ്രവർത്തകർ അന്നുമുതൽ ഈ സംഘടനക്കുണ്ടെന്നുള്ളതും പ്രത്യേകതയാണ്. നാൽപ്പത്തിയഞ്ച് വർഷം മുമ്പുമുതൽ ഫണ്ടുകൾ അസോസിയേഷൻ സമാഹരിച്ചിരുന്നെങ്കിൽ നേതാക്കന്മാരുടെ ഒരു ഇടിച്ചുകയറ്റം സംഘടനയ്ക്കുണ്ടാകുമായിരുന്നു. സംഘടന നല്ല കാര്യങ്ങൾ പലതും ചെയ്തതായും അറിവുണ്ട്. പുതിയ ഭാരവാഹികൾക്ക് എല്ലാവിധ വിജയാശംസകളും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക