Image

മാത്യു വര്‍ഗീസ് (കുഞ്ഞൂഞ്ഞ്-85) ന്യു യോര്‍ക്കില്‍ നിര്യാതനായി

ജോർജ് തുമ്പയിൽ Published on 26 January, 2019
മാത്യു വര്‍ഗീസ് (കുഞ്ഞൂഞ്ഞ്-85) ന്യു യോര്‍ക്കില്‍ നിര്യാതനായി
ന്യു യോര്‍ക്ക്: പുനലൂര്‍ ചണ്ടാലപ്പള്ളില്‍ പരേതരായ ചാണ്ടി വര്‍ഗീസിന്റെയും ശോശാമ്മ ചാണ്ടിയുടെയും പുത്രന്‍ മാത്യു വര്‍ഗീസ് (കുഞ്ഞൂഞ്ഞ്-85) ന്യു യോര്‍ക്കില്‍ നിര്യാതനായി.
വിദ്യാര്‍ഥിയായി 1968-ല്‍ അമേരിക്കയിലെത്തിയ മാത്യു വര്‍ഗീസ് ദീര്‍ഘകാലം റിപ്പബ്ലിക്കന്‍നാഷനല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു.

പരേതയായ ചിന്നമ്മ മാത്യു ആണു ഭാര്യ. മക്കള്‍: അലക്‌സ് മാത്യു,ഷീല ജേക്കബ്, ഷൈല ജോര്‍ജ്. മരുമക്കള്‍: റാണി മാത്യു, ജോബ് ജേക്കബ്, ഡോ. ഫിലിപ്പ് ജോര്‍ജ് (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭാദ്രാസന കൗണ്‍സില്‍ അംഗം)
കൊച്ചുമക്കള്‍: ഡോ. അലക്‌സ് മാത്യു, ഡോ. നോറാ കളിനാന്‍ മാത്യു, റിയാന മാത്യു, ബേസില്‍ ജേക്കബ്, ഷോണ്‍ ജേക്കബ്, അരുണ്‍ ജോര്‍ജ്, അലന്‍ പി. ജോര്‍ജ്

പൊതുദര്‍ശനം: ജനുവരി 27 ഞായര്‍ 3 മുതല്‍ 8 വരെ വാലി സ്ട്രീമിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. (987 എല്‌മോണ്ട് റോഡ്, ന്യു യോര്‍ക്-11580)
സംസ്‌കാര ശുശ്രൂഷകള്‍ ഇതെ പള്ളിയില്‍ 28-നു തിങ്കള്‍ 11 മണിക്ക് ആരംഭിക്കും.

തുടര്‍ന്ന് സംസ്‌കാരം ഗ്രേറ്റ് നെക്കിലുള്ള ഓള്‍ സെയിന്റ്‌സ് സെമിത്തേരിയില്‍ (855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക്ക്-11024)

വിവരങ്ങ്ള്‍ക്ക്: ഡോ. ഫിലിപ്പ് ജോര്‍ജ് (646) 361-9509

മാത്യു വര്‍ഗീസ് (കുഞ്ഞൂഞ്ഞ്-85) ന്യു യോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക