Image

കെ.സി.എസ് സൂപ്പര്‍ ബോള്‍ പാര്‍ട്ടി ഫെബ്രുവരി മൂന്നിന്

ജോയിച്ചന്‍ പുതുക്കുളം Published on 27 January, 2019
കെ.സി.എസ് സൂപ്പര്‍ ബോള്‍ പാര്‍ട്ടി ഫെബ്രുവരി മൂന്നിന്
ചിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ സൂപ്പര്‍ ബോള്‍, കമ്യൂണിറ്റി ഒത്തുചേര്‍ന്ന് ആസ്വദിക്കുന്നതിനും, വീക്ഷിക്കുന്നതിനുമുള്ള അവസരം ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി ഒരുക്കുന്നു. ഫെബ്രുവരി മൂന്നാം തീയതി ഞായറാഴ്ച 3 മണി മുതല്‍ ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററിലാണ് ഇതിനുള്ള അവസരമൊരുക്കിയിരിക്കുന്നത്. മത്സരം തത്സമയം വലിയ സ്ക്രീനില്‍ ആസ്വദിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

കമ്യൂണിറ്റി ഒന്നടങ്കം സൂപ്പര്‍ബോള്‍ ആസ്വദിക്കുന്നതിനും, നമ്മുടെ കൂട്ടായ്മ ഊട്ടിയുറപ്പിക്കുന്നതിനുമായി ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അറിയിച്ചു. കെ.സി.എസ് ഭാരവാഹികളായി ജെയിംസ് തിരുനെല്ലിപറമ്പില്‍, ടോമി എടത്തില്‍, ജെറിന്‍ പൂതക്കരി, മാറ്റ് വിലങ്ങാട്ടുശേരി, ജോയി തേനാകളപ്പുരയില്‍, ജോസഫ് പുതുശേരി, ജെസ്‌വിന്‍ ഇടയാടിയില്‍, ജോസ് ആനമല, ജോബി മാത്യു എന്നിവരോടൊപ്പം കെ.സി.വൈ.എല്‍ യുവജനവേദി ഭാരവാഹികളും മറ്റ് ബോര്‍ഡ് അംഗങ്ങളും പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
കെ.സി.എസ്. ചിക്കാഗോ സെക്രട്ടറി റോയി ചേലമലയില്‍ അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക