Image

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

Published on 27 January, 2019
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
ഹൂസ്റ്റണ്‍: അമേരിക്കയിലെ സാംസ്കാരിക നഗരമായ ഹൂസ്റ്റണിലെ ഏറ്റവും വലീയ സംഘടനയായ ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കപ്പെട്ടു. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ ശ്രീ.കെന്‍ മാത്യു അമേരിക്കന്‍ ദേശീയ ഗാനത്തോടൊപ്പം അമേരിക്കന്‍ പതാകയും ഇന്‍ഡ്യന്‍ ദേശീയഗാനമായ ജനഗണമന യോടുകൂടി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ.മാര്‍ട്ടിന്‍ ജോണ്‍ ഇന്‍ഡ്യയുടെ ത്രിവര്‍ണ്ണ പതാകയും ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

തദവസരത്തില്‍ സെക്രട്ടറി വിനോദ് വാസുദേവന്‍, ആന്‍ഡ്രൂസ് ജേക്കബ്, മാത്യു മുണ്ടക്കല്‍, രമാ പിള്ള എന്നിവരും മുന്‍ പ്രസിഡന്റുമാരായ താമസ് ചെറുകര, ജോഷ്വാ ജോര്‍ജ് എന്നിവരും SGT പ്രസിഡന്റ് ശ്രീ. ശശിധരന്‍നായരും ഭാരതത്തിന്റെ അഖണ്ഠതയെക്കുറിച്ചും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിലയിരുത്തുകയുണ്ടയി. തുടര്‍ന്ന് സെക്രട്ടറി വിനോദ് വാസുദേവന്‍ നന്ദി പ്രകാശിപ്പിക്കുകയും തനി നാടന്‍ പ്രഭാത ഭക്ഷണത്തോടു കൂടി റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ പര്യവസാനിക്കുകയും ചെയ്തു.

വാര്‍ത്ത അയച്ചത് : ശങ്കരന്‍കുട്ടി.
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക