Image

രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

Published on 28 January, 2019
രാഹുല്‍ ഗാന്ധി നാളെ കേരളത്തില്‍

കൊച്ചി: കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. കൊച്ചിയിലെ റാലിയോടെ യു ഡി എഫിന്‍റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഔദ്യാഗിക തുടക്കമാവും. സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രാഹുലിന്‍റെ വരവോടെ വേഗത്തിലാകും എന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം.

മുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും കോണ്‍ഗ്രസ്‌ മത്സരിച്ചിരുന്ന സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച പ്രഥമിക ധാരണകളില്‍ നേതൃത്വം എത്തിയതായാണ്‌ സൂചന.

രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി കാട്ടിയാല്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗം കൂടും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക