Image

ഇന്ത്യ നല്‍കിയ ട്രെയിന്‍ ശ്രീലങ്കന്‍ പ്രസിഡന്റ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

Published on 28 January, 2019
ഇന്ത്യ നല്‍കിയ ട്രെയിന്‍ ശ്രീലങ്കന്‍ പ്രസിഡന്റ്‌   ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

ഇന്ത്യന്‍ സഹായത്തോടെ സ്വന്തമാക്കിയ ട്രെയിന്‍ ഫ്‌ലാഗ്‌ ഓഫ്‌ ചെയ്‌ത്‌ ശ്രീലങ്കന്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസെന.

കൊളംബോയിലെ ഫോര്‍ട്ട്‌ സ്റ്റേഷനില്‍ നിന്ന്‌ ജാഫ്‌നയിലെ കങ്കശ്ശുസുരൈ റെയില്‍വേ സ്റ്റേഷന്‍ വരെയായിരുന്നു ട്രെയിനിന്റെ കന്നിയാത്ര.

ഡീസല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്‌ ട്രെയിന്‍ (ഡിഎംയു) ആണ്‌ ശ്രീലങ്കന്‍ റെയില്‍വേ സ്വന്തമാക്കിയത്‌. ശ്രീലങ്കന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രി അര്‍ജുന രണതുംഗ ലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ തരന്‍ജിത്ത്‌ സിംഗ്‌ സന്ധു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പിന്നീട്‌ രാഷ്ട്രപതിയും ഹൈക്കമ്മീഷണറും ഈ ട്രെയിനില്‍ യാത്ര ചെയ്യുകയും ചെയ്‌തു.

ആധുനിക സൗകര്യങ്ങളോടെയാണ്‌ ട്രെയിന്‍ സര്‍വീസ്‌ തുടങ്ങിയരിക്കുന്നതെന്ന്‌ ലങ്കയിലെ ഇന്ത്യന്‍ മിഷന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.
എസി ചെയര്‍ കാറുകളാണ്‌ പൂര്‍ണമായും ഇതിലുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക