Image

ഫിലാഡല്‍ഫിയായില്‍ ഫാമിലി-യൂത്ത്‌ കോണ്‍ഫ്രന്‍സ്‌ കിക്ക്‌ ഓഫ്‌

Published on 14 April, 2012
ഫിലാഡല്‍ഫിയായില്‍ ഫാമിലി-യൂത്ത്‌ കോണ്‍ഫ്രന്‍സ്‌ കിക്ക്‌ ഓഫ്‌
ഫിലാഡല്‍ഫിയാ: നോര്‍ത്ത്‌-ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ്‌ യൂത്ത്‌ കോണ്‍ഫ്രന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ കര്‍മ്മം ഫിലാഡല്‍ഫിയായില്‍ നടന്നു.

സെന്റ്‌ തോമസ്‌ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഏപ്രില്‍ 14 ശനിയാഴ്‌ച വൈകിട്ട്‌ 4-ന്‌ ചേര്‍ന്ന സമ്മേളനത്തില്‍ സി.ജെ. ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പായുടെ കൈയില്‍ നിന്നും ആദ്യ രജിസ്റ്റ്രേഷന്‍ സ്വീകരിച്ചു കൊണ്ട്‌ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കൊളോവോസ്‌ മെത്രാപ്പോലീത്തായാണ്‌ രജിസ്റ്റ്രേഷന്റെ കിക്ക്‌ ഓഫ്‌ കര്‍മ്മം നിര്‍വഹിച്ചത്‌.

സമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്താ സഖറിയാ മാര്‍ നിക്കൊളോവോസ്‌ അദ്ധ്യക്ഷത വഹിച്ചു ഈ നൂറ്റാണ്ടിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്‌ അതിനനുസൃതമായി വിശ്വാസ സംവേദന രീതിയിലും കോണ്‍ഫ്രന്‍സ്‌ മാറേണ്ടതുണ്ടെന്ന്‌ മാര്‍ നിക്കൊളോവോസ്‌ പറഞ്ഞു.മാറ്റങ്ങള്‍ക്ക്‌ വിധേയരാകുന്ന പുതിയ തലമുറയെ വിശ്വാസത്തില്‍ കൈ പിടിച്ചു നടത്തുവാന്‍ വിധത്തില്‍ ഭദ്രാസനത്തിന്റെ ഒരു വലിയ പ്രസ്ഥാനമായാണ്‌ ഈ ഫാമിലി കോണ്‍ഫ്രന്‍സിനെ താന്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫാമിലി കോണ്‍ഫ്രന്‍സ്‌ കോര്‍ഡിനേറ്റര്‍ സി.ജെ.ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പാ കോണ്‍ഫ്രന്‍സിനെക്കുറിച്ച്‌ ആമുഖ പ്രസംഗം നടത്തി. സെക്രട്ടറി ഏബ്രഹാം ജോഷ്വാ കോണ്‍ഫ്രസിന്റെ വിശദാംശങ്ങള്‍ സദസിനു പരിചയപ്പെടുത്തി.

ന്യൂയോര്‍ക്കിലെ എലെന്‍ വി
ല്ലിയിലുള്ള ഹോണേഴ്‌സ്‌ ഹെവെന്‍ റിസോര്‍ട്ടില്‍ ജൂലൈ 11 മുതല്‍ 14 വരെ തീയതികളിലാണ്‌ ഈ വര്‍ഷം കോണ്‍ഫ്രന്‍സ്‌ നടക്കുക. വേദ ശാസ്ര്‌തത്തില്‍ ഉന്നത ബിരുദധാരിണിയായ ശ്രീമതി എലിസബേത്ത്‌ ജോയി ആണ്‌ കോണ്‍ഫ്രന്‍സിന്റെ മുഖ്യ പ്രഭാഷക. 21-ാം നൂറ്റാണ്ടില്‍ ഓര്‍ത്തഡോക്‌സിയുടെ സാക്ഷ്യം എന്നതാണ്‌ കോണ്‍ഫ്രന്‍സിന്റെ മുഖ്യ ചിന്താവിഷയം.

മുതിര്‍ന്നവര്‍, യുവാക്കള്‍, കുട്ടികള്‍ ഇവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം സെഷനുകള്‍ ഉണ്ടാകും. വൈകുന്നേരന്‍ങളില്‍ ആരാധനക്കു ശേഷം പങ്കെടുക്കുന്നവര്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍, കായിക വിനോദങ്ങള്‍, സംവാദങ്ങള്‍ തുടങ്ങി ഒട്ടേറെ ഇനങ്ങളാണ്‌ കോണ്‍ഫ്രന്‍സില്‍ ഒരുങ്ങുന്നതെന്ന്‌ സെക്രട്ടറി ഏബ്രഹാം ജോഷ്വാ അറിയിച്ചു.

ഭദ്രാസനത്തിലെ 51 പള്ളികളില്‍ നിന്നായി 600-ഓളം പ്രതിനിധികള്‍ ജൂലൈ 11 മുതല്‍ 14 വരെ തീയതികളില്‍ നടക്കുന്ന കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും.

2011- ലെ ഫാമിലി കോണ്‍ഫ്രന്‍സ്‌ നേതാക്കളായിരുന്ന ഫാ.എം.കെ.കുര്യാക്കോസ്‌, ആഷാ തോമസ്‌, പോള്‍ മത്തായി എന്നിവരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായി. ഫാ. നൈനാന്‍ ടി. ഈശോ, ഫാ. ബാബു വര്‍ഗീസ്‌, ഫാ. അജു മാത്യൂസ്‌, എം.ജി.ഓ.സി.എസ്‌.എം സെക്രട്ടറി ഫാ. വിജയ്‌ ഏബ്രഹാം തോമസ്‌, ഫാ.സുജിത്ത്‌ തോമസ്‌, ഭദ്രാസന അത്മായ ട്ര്‌സ്റ്റി റോയി എണ്ണശേരില്‍, മുന്‍ സഭാ മാനേജിംഗ്‌ കമ്മറ്റിയംഗങ്ങളായ ഡോ. ഫിലിപ്പ്‌ ജോര്‍ജ്‌, രാജു എം. വര്‍ഗീസ്‌, തോമസ്‌ പോള്‍,ജേക്കബ്‌ ഫിലിപ്പ്‌, യോഹാന്നാന്‍ ശങ്കരത്തില്‍, രാജന്‍ പടിയറ, സാം കുരിശുമ്മൂട്ടില്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു.

കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി.റവ. സി.ജെ.ജോണ്‍സണ്‍ കോറെപ്പിസ്‌കോപ്പ (718) 646 1933)

ഫാ.ഷേബാലി
ഫിലാഡല്‍ഫിയായില്‍ ഫാമിലി-യൂത്ത്‌ കോണ്‍ഫ്രന്‍സ്‌ കിക്ക്‌ ഓഫ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക