Image

മിഡ് വെസ്റ്റ് തണുപ്പില്‍ വിറക്കുന്നു; അഞ്ചു മിനിട്ട് തണുപ്പത്തു നിന്നാല്‍ ഫ്രോസ്റ്റ്‌ബൈറ്റ്

Published on 30 January, 2019
മിഡ് വെസ്റ്റ് തണുപ്പില്‍ വിറക്കുന്നു; അഞ്ചു മിനിട്ട് തണുപ്പത്തു നിന്നാല്‍ ഫ്രോസ്റ്റ്‌ബൈറ്റ്
ചിക്കാഗോ: ഇല്ലിനോയി, മിനസോട്ട, അയോവ തുടങ്ങി മിഡ് വെസ്റ്റ് സ്റ്റേറ്റുകളില്‍ അന്റാര്‍ട്ടിക്കയിലെക്കള്‍ തണുപ്പ്.

തടാകങ്ങളും നദികളും തണുത്തുറഞ്ഞു.ആര്‍ട്ടിക് മേഖലയില്‍ നിന്നു വരുന്ന ശീതക്കാറ്റ് അഥവാ പോളാര്‍ വെര്‍ട്ടക്‌സ് ആണുഈ കൊടും തണുപ്പിനു പിന്നില്‍. ഭൂമിയുടെ ഉത്തര, ദക്ഷിണ ധ്രുവങ്ങള്‍ക്കു സമീപം രൂപപ്പെടുന്ന ന്യൂനമര്‍ദമാണു പോളാര്‍ വോര്‍ട്ടെക്‌സ്.

മിനസോട്ടയില്‍ മൈനസ് 45 മുതല്‍ 65 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ താപനില താണു. 1800കളിലാണു ഇത്രയും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.

അഞ്ചു മിനിട്ടു തണുപ്പത്തു നിന്നാല്‍ മതി ഫ്രോസ്റ്റ് ബൈറ്റ് ഉണ്ടാകും.

ഡക്കോട്ട മുതല്‍ പെന്‍സില്‍വാനിയ വരെയുള്ള സംസ്ഥാനങ്ങളില്‍ 50 മില്യനിലധികം ജനങ്ങളെ അതിശൈത്യം ബാധിച്ചു.ഇല്ലിനോയി, മിഷിഗണ്‍, വിസ്‌കോണ്‍സിന്‍ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഷിക്കാഗോയില്‍ ബുധനാഴ്ച രാത്രി മൈനസ് 26 ഡിഗ്രി ഫാരന്‍ഹീറ്റായിരിക്കും താപനില. 30 വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ഇത്രയും താഴ്ന്ന നിലയില്‍ താപനില എത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക