ഷാര്‍ജ: ദുബൈ മങ്കട മണ്ഡലം കെ.എം.സി.സി കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റും മുന്‍ മന്തി മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ മകനുമായ അംജദ് അലി മഞ്ഞളാംകുഴിയുടെ ഓര്‍മ്മക്കായി മങ്കട മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന രണ്ടാമത് അംജദ് അലി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ വെള്ളിയാഴ്ച ഫെബ്രുവരി 1ന് വകുന്നേരം 4 മണി മുതല്‍ ഷാര്‍ജ വാണ്ടെറേഴ്സ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങളെ അണിനിരത്തി യു.എ.ഇയിലെ പ്രമുഖ ഇരുപത്തിനാല് ടീമുകള്‍ കൊമ്പ് കോര്‍ക്കുന്ന പ്രവാസലോകത്തെ കാല്പന്തുകളി വീഷിക്കാന്‍ എത്തുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് വിപുലമായ സൌകര്യങ്ങളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0557929329, 0553832977.