Image

തുഷാര്‍ മത്സരിക്കില്ല: രാജ്യസഭാ താത്പര്യം അമിത്ഷായെ അറിയിച്ചു

Published on 31 January, 2019
തുഷാര്‍ മത്സരിക്കില്ല: രാജ്യസഭാ താത്പര്യം അമിത്ഷായെ അറിയിച്ചു

 ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ല. രാജ്യസഭാ എംപിയാകാനാണ് താത്പര്യമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെ തുഷാര്‍ നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച്‌ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് ബിഡിജെഎസ് സംസ്ഥാന കൗസിലിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം വെളിപ്പെടുത്തി.


കേരളത്തില്‍ എന്‍ഡിഎയ്ക്ക് ഏഴു സീറ്റുകള്‍ വരെ വിജയിക്കാം. തനിക്ക് എംപി സ്ഥാനം കിട്ടിയെന്ന രീതിയില്‍ പ്രചരിപ്പിച്ച്‌ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ബിജെപി നേതാക്കളെ അമിത് ഷാ താക്കീത് ചെയ്തിട്ടുണ്ട്. അപമാനിച്ചവരുടെ പേരുകള്‍ താന്‍ പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു .

നേരത്തെ തുഷാറിനെ ആറ്റിങ്ങലിലും ആലപ്പുഴയിലും തൃശൂരിലും പരിഗണിച്ചിരുന്നു . അതുസംബന്ധിച്ച്‌ ബിഡിജെഎസ് തീരുമാനമൊന്നും എടുത്തിരുന്നില്ല. തുഷാര്‍ മത്സരിച്ചാല്‍ വിജയസാധ്യത കൂടുതലാണെന്നും ഭൂരിഭാഗം ഈഴവ വോട്ടുകളും എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ കൂടുതല്‍ വോട്ട് നേടി വിജയിക്കാന്‍ സാധ്യതയുള്ള സീറ്റ് നല്‍കാമൊയിരുന്നു ബിജെപിയുടെ വാഗ്ദാനം. ബിജെപിയോട് എട്ട് സീറ്റ് ആവശ്യപ്പെട്ടെ ങ്കിലും നാലെണ്ണം മാത്രമേ നല്‍കാനാകൂവെന്നാണ് അവരുടെ നിലപാട്. എങ്കിലും ബിഡിജെഎസ് കടുത്ത നിലപാടിലേക്ക് പോയേക്കില്ലൊണ് സൂചന.

എന്നാല്‍ മത്സരിക്കാനില്ലെന്ന സൂചന തുഷാര്‍ നല്‍കിയതോടെ ബിഡിജെഎസ് ആവശ്യപ്പെടുന്ന സീറ്റുകള്‍ കൊടുക്കില്ലെന്ന കാര്യം ഏതാണ്ടുറപ്പായിക്കഴിഞ്ഞു. എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎ നേതൃത്വത്തിന് കൊടുത്തിട്ടുണ്ട്. എന്നാല്‍ ബിജെപിയുമായി സീറ്റുകളുടെ കാര്യത്തില്‍ ഒരു തര്‍ക്കത്തിന് ബിഡിജെഎസ് ഇക്കുറി തയ്യാറായേക്കില്ല. നാല് സീറ്റുകള്‍ നല്‍കാന്‍ തയ്യാറാണ് എന്ന് ബിജെപി കോര്‍ കമ്മിറ്റി തീരുമാനിച്ചിട്ടുമില്ല.

Join WhatsApp News
George 2019-01-31 10:37:25
നല്ല തീരുമാനം. കേരളത്തിൽ എവിടെ മത്സരിച്ചാലും കെട്ടി വച്ച കാശ് കിട്ടാൻ ബുദ്ധി മുട്ടുള്ള സ്ഥിതിക്ക് രാജ്യ സഭ തന്നെ ആണ് എന്ത് കൊണ്ടും നല്ലതു എന്ന് നടേശൻ മുതലാളിയുടെ മകന് ആരും പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ലല്ലോ. 
Thomachen 2019-01-31 17:36:21
George you are correct! Any idiot can become a Rajya Sabha MP w/out facing an election. So he is smart.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക