Image

ക്ഷേത്രത്തില്‍ മോഷണം; മോഷ്ടാവ് ക്ഷേത്രം പൂജാരി തന്നെ

Published on 31 January, 2019
ക്ഷേത്രത്തില്‍ മോഷണം; മോഷ്ടാവ് ക്ഷേത്രം പൂജാരി തന്നെ
മുംബൈയിലെ മാലാടിലെ വിഷ്ണുനാരായണ്‍ ക്ഷേത്രത്തില്‍ മോഷണം നടന്നു. വിഗ്രത്തില്‍ ചാര്‍ത്തിയിരുന്നു സ്വര്‍ണ്ണമാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് അവസാനം പോലീസ് അറസ്റ്റ് ചെയ്തതോ, ക്ഷേത്രത്തിലെ പൂജാരിയായ സുകേതോ രോഹിതനെ. നിരവധി കേസുകളിലെ പ്രതികൂടിയാണ് അറസ്റ്റിലായ സുകേതോ. കള്ളന്‍ എങ്ങനെ പൂജാരിയായതെന്ന് ചോദിച്ചാല്‍ സുകേതോയുടെ തന്ത്രങ്ങള്‍ വ്യത്യസ്തമാണ് എന്നതാണ് മറുപടി. 
മോഷ്ടിക്കാന്‍ എത്തുന്ന ക്ഷേത്രം ആദ്യം സുകേതോ സ്കെച്ച് ചെയ്യും. പിന്നീട് പരമഭക്തനായി അഭിനയിച്ച് ഇവിടുത്തെ ക്ഷേത്രം ഭാരവാഹികളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് പ്രതിഫലമില്ലാതെ പൂജ ചെയ്യാമെന്ന ഓഫര്‍ വെയ്ക്കും. പ്രതിഫലം വാങ്ങാതെ ഒരു പൂജാരി വെയ്ക്കാമെന്ന ഓഫര്‍ വരുമ്പോള്‍ ഭാരവാഹികള്‍ വീഴും. തുടര്‍ന്ന് പൂജാരിയായി രണ്ടോ മൂന്നോ മാസങ്ങള്‍ നല്ല രീതിയില്‍ തന്നെ ക്ഷേത്രത്തില്‍ തുടരും. ഇതിനു ശേഷമാണ് മോഷണത്തിലേക്ക് കടക്കുക. തക്കം കിട്ടുന്ന ദിവസം മോഷണം നടത്തി ഇയാള്‍ സ്ഥലം വിടും. ഇത്തരത്തില്‍ ഗുജറാത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ മോഷ്ടിച്ചതിന് ഇയാളുടെ പേരില്‍ പല കേസുകളുമുണ്ട്. വിഷ്ണുനാരയണ്‍ ക്ഷേത്രത്തിലെ സിസിടിവിയാണ് പൂജാരിയെ കുടുക്കിയത്. 
Join WhatsApp News
ദൈവത്തിന്‍റെ കാവല്‍ക്കാരന്‍ 2019-01-31 08:49:19
മനുഷര്‍ ഉണ്ടാക്കിയ ദൈവങ്ങള്‍ക്ക് ഒരു ശക്തിയും ഇല്ല എന്ന് അവയെ പോറ്റി വളര്‍ത്തുന്ന പൂചാരിക്കും പുരോഹിതനും മതത്തിനും അറിയാം. പക്ഷെ അത് അഗികരിക്കില്ല വിഡ്ഢി ഭക്തര്‍. വിശ്വാസിയുടെ അഞ്ജത ആണ് മതത്തിന്‍റെ കൃഷി ഭൂമി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക