Image

സൗത്ത്‌ ഫ്‌ളോറിഡയില്‍ മലയാളി പിക്‌നിക്ക്‌ ഏപ്രില്‍ 21-ന്‌

എബി ആനന്ദ്‌ Published on 14 April, 2012
സൗത്ത്‌ ഫ്‌ളോറിഡയില്‍ മലയാളി പിക്‌നിക്ക്‌ ഏപ്രില്‍ 21-ന്‌
ഫ്‌ളോറിഡ: സൗത്ത്‌ ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ ആഭിമുഖ്യത്തില്‍ മലയാളി പിക്‌നിക്ക്‌ ഏപ്രില്‍ 21-ന്‌ ശനിയാഴ്‌ച രാവിലെ 10 മുതല്‍ ഡേവി സിറ്റിയിലുള്ള ട്രീ ടോപ്‌ പാര്‍ക്കില്‍ നടക്കുമെന്ന്‌ പ്രസിഡന്റ്‌ ശ്രീമതി ഷീലാ ജോസ്‌ അറിയിച്ചു.

പുതുമ നിറഞ്ഞ വിവിധയിനം മത്സരങ്ങളും ബാര്‍ബിക്യൂ ചിക്കന്‍ അടക്കമുള്ള ഭക്ഷണവിഭവങ്ങളും പിക്‌നിക്കില്‍ ഉണ്ടാകും.

നവകേരളാ പ്രസിഡന്റ്‌ ശ്രീമതി ഷീലാ ജോസ്‌ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്യും. യൂത്ത്‌ പ്രസിഡന്റ്‌ ഷോണ്‍ പാനികുളങ്ങര, യൂത്ത്‌ കോര്‍ഡിനേറ്റര്‍ അനഘ സദാശിവന്‍, കിഡ്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌ സാന്ദ്ര സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക മത്സരങ്ങള്‍ പിക്‌നിക്കില്‍ ഒരുക്കിയിട്ടുണ്ട്‌.

വൈസ്‌ പ്രസിഡന്റ്‌ ബിജോയി ഏബ്രഹാം, സെക്രട്ടറി റോസിലി പാനികുളങ്ങര, ട്രഷറര്‍ റെജി തോമസ്‌, കമ്മിറ്റി അംഗങ്ങളായ ആന്റണി തോട്ടത്തില്‍, എബി ആനന്ദ്‌, ജിനോ കുര്യാക്കോസ്‌, ജോബി പൊന്നിന്‍പുരയിടം, സുരേഷ്‌ നായര്‍, ശ്രീകുമാര്‍ ഹരിലാല്‍ എന്നിവര്‍ പിക്‌നിക്കിന്‌ നേതൃത്വം നല്‍കും.
സൗത്ത്‌ ഫ്‌ളോറിഡയില്‍ മലയാളി പിക്‌നിക്ക്‌ ഏപ്രില്‍ 21-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക