Image

പാക്‌- അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം

Published on 02 February, 2019
പാക്‌- അഫ്‌ഗാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം

ഇസ്ലാമാബാദ്‌: പാകിസ്‌താനിലും അഫ്‌ഗാനിസ്‌താനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കമ്പനം ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും അനുഭവപ്പെട്ടു.

അഫ്‌ഗാന്‍- പാക്‌ അതിര്‍ത്തിയിലുള്ള ഹിന്ദുക്കുഷ്‌ മലനിരകളുടെ ഭാഗമാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന്‌ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഹിന്ദുക്കുഷ്‌ മേഖലയില്‍ 212 കിലോമീറ്റര്‍ ആഴത്തിലാണ്‌ പ്രഭവകേന്ദ്രം. ഡല്‍ഹി, ജമ്മുകശ്‌മീര്‍ എന്നിവിടങ്ങളില്‍ പ്രകമ്പനങ്ങള്‍ ശക്തമായി അനുഭവപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക