Image

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച വിജയ്‌ സേതുപതിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

Published on 03 February, 2019
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയെ പിന്തുണച്ച വിജയ്‌ സേതുപതിക്കെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം
ആലപ്പുഴ: ശബരിമല വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ്‌ ശരിയെന്ന്‌ പറഞ്ഞ തമിഴ്‌ നടന്‍ വിജയ്‌ സേതുപതിക്ക്‌ നേരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം.

പിണറായി വിജയനെ പുകഴ്‌ത്തി പറഞ്ഞതും ശബരിമല സ്‌ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ്‌ ശരിയെന്നും പറഞ്ഞതാണ്‌ സംഘപരിവാര്‍ പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്‌.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അനുകൂലിച്ച സേതുപതി ജെല്ലിക്കെട്ടിനെതിരേ ഇതുപോലെ സംസാരിക്കുമോയെന്നും സേതുപതിയുടെ സിനിമകള്‍ കേരളത്തില്‍ ബഹിഷ്‌ക്കരിക്കണമെന്നും ഇവര്‍ കമന്റ്‌ ചെയ്യുന്നുണ്ട്‌.

അതേ സമയം വിജയ്‌ സേതുപതിയുടെ നിലപാടിനെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി.

ദേശാഭിമാനി വാരാന്തപ്പതിപ്പിന്‌ നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സേതുപതിയുടെ പരാമര്‍ശം. പിണറായി വിജയന്റെ കടുത്ത ആരാധകനാണ്‌ താനെന്നും ശബരിമല വിഷയം പോലുള്ളവ അദ്ദേഹം കൈകാര്യം ചെയ്‌ത രീതി തന്നെ വളരെ ആകര്‍ഷിച്ചുവെന്നും വിജയ്‌ സേതുപതി പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക