Image

പിന്നോക്ക ജാതിക്കാരനെ പ്രണയിച്ച മകളെ അച്ഛന്‍ കൊലപ്പെടുത്തി

Published on 05 February, 2019
പിന്നോക്ക ജാതിക്കാരനെ പ്രണയിച്ച  മകളെ അച്ഛന്‍ കൊലപ്പെടുത്തി
അമരാവതി: സഹപാഠിയായ കീഴ്‌ജാതിക്കാരനെ പ്രണയിച്ചതിനു മകളെ അച്ഛന്‍ കൊല ചെയ്‌തു.


ആന്ധ്രാപ്രദേശിലെ പ്രകാശത്താണ്‌ സംഭവം നടന്നത്‌. താഴ്‌?ന്ന ജാതിക്കാരനെ പ്രണയിച്ച മകളെ അച്ഛനായ വെങ്ക റെഡ്‌ഢി ശ്വാസം മുട്ടിച്ച്‌ കൊല്ലുകയായിരുന്നു.

കോളേജ്‌ വിദ്യാര്‍ഥിയായ വൈഷ്‌ണവി ആണ്‌ സ്വന്തം പിതാവിനാല്‍ കൊല്ലപ്പെട്ടത്‌?. തിങ്കളാഴ്‌ചയാണ്‌ പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ വൈഷ്‌ണവിയുടെ അച്ഛനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

കീഴ്‌ജാതിയില്‍ നിന്നുള്ള യുവാവുമായി വൈഷ്‌ണവി ഏറെ നാളായി പ്രണയത്തിലായിരുന്നു. ഈ കാര്യം പറഞ്ഞു വെങ്ക റെഡ്‌ഢിയും വൈഷ്‌ണവിയും തര്‍ക്കത്തിലായിരുന്നു.

കാമുകനെ കാണാനോ സംസാരിക്കാനോ പാടില്ലെന്ന്‌ വെങ്ക റെഡ്‌ഢി മകളെ വിലക്കിയിരുന്നു. ഇതവഗണിച്ച്‌ ഇവര്‍ കാണുകയും സംസാരിക്കുകയും ചെയ്‌തിരുന്നു.

തുടര്‍ന്ന്‌ ഇവര്‍ ഒളിച്ചോടി വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നു വെങ്ക റെഡ്‌ഢി അറിയുകയുണ്ടായി. ഇതിനെ ചെറുക്കാനാണ്‌ സ്വന്തം മകളെ വെങ്ക റെഡ്‌ഢി ക്രൂരമായി ശ്വാസം മുട്ടിച്ച്‌ കൊല്ലുന്നത്‌.


ദുരൂഹമരത്തിനാണ്‌ ആന്ധ്രാ പ്രദേശ്‌ പോലീസ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക