Image

ഇനി രണ്ടിലൊന്ന്; ഒന്നുകില്‍ കുമ്മനം അല്ലെങ്കില്‍ സുരേഷ് ഗോപി. ബിജെപിയുടെ കണക്കുകൂട്ടല്‍ അവസാനവട്ടത്തില്‍

Published on 06 February, 2019
ഇനി രണ്ടിലൊന്ന്; ഒന്നുകില്‍ കുമ്മനം അല്ലെങ്കില്‍ സുരേഷ് ഗോപി.  ബിജെപിയുടെ കണക്കുകൂട്ടല്‍ അവസാനവട്ടത്തില്‍

കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഇലക്ഷന്‍ പ്രചരണത്തിന്‍റെ സംഘാടനം നേരിട്ട് ഏറ്റെടുത്ത ആര്‍.എസ്.എസ് രണ്ട് പേരുകളാണ് അവസാന റൗണ്ടില്‍ അവതരിപ്പിച്ചിട്ടുള്ളത്. മിസോറാം ഗവര്‍ണര്‍ കൂടിയായ കുമ്മനത്തെ തിരിച്ചെത്തിക്കുക. അല്ലെങ്കില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കുക. 
മോഹന്‍ലാല്‍ മുതല്‍ കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍റെ വരെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നുവെങ്കിലും അവരെയൊന്നും തിരുവനന്തപുരത്തേക്ക് ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുമ്മനത്തെ കേരളത്തിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആര്‍.എസ്.എസ് കേരളാഘടകം ഔദ്യോഗികമായി തന്നെ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല വിഷയം ഏറ്റവും കത്തി നില്‍ക്കുമ്പോള്‍ കുമ്മനത്തിന് വലിയ സാധ്യതയാണ് തിരുവനന്തപുരത്ത് കല്‍പിക്കപ്പെടുന്നത്. അതേ സമയം സുരേഷ് ഗോപിക്ക് തിരുവനന്തപുരത്തെ ക്രിസ്ത്യന്‍ സഭകളുമായിട്ടുള്ള അടുപ്പമാണ് ഏറ്റവുമധികം ഗുണം ചെയ്യുക എന്നും കരുതപ്പെടുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക