Image

ദേശീയ പശു കമ്മീഷന്‌ ക്യാബിനറ്റിന്റെ അനുമതി

Published on 07 February, 2019
ദേശീയ പശു കമ്മീഷന്‌ ക്യാബിനറ്റിന്റെ അനുമതി
 ന്യൂദല്‍ഹി: `രാഷ്ട്രീയ കാമധേനു ആയോഗ്‌' ദേശീയ പശുക്കമ്മീഷന്‌ ക്യാബിനറ്റിന്റെ അനുമതി. ഫെബ്രുവരി ഒന്നിന്‌ പാര്‍ലമെന്റില്‍ പിയൂഷ്‌ ഗോയല്‍ അവതരിപ്പിച്ച ബജറ്റില്‍ കമ്മീഷന്‍ രൂപീകരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. പശുസംരക്ഷണത്തിനും ചെറുകിട കര്‍ഷകരെയും സ്‌ത്രീകളെയും സഹായിക്കുന്നതിനും വേണ്ടിയാണ്‌ കമ്മീഷനെന്ന്‌ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുമായി ചേര്‍ന്ന്‌ കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്നും പ്രസ്‌താവനയില്‍ പറയുന്നു. രാജ്യത്ത്‌ 19 കോടി പശുക്കളും 10 കോടി കാളകളും ഉണ്ട്‌. രാജ്യത്തിന്റെ വലിയ വിഭവമാണിത്‌. അതുകൊണ്ടാണ്‌ കമ്മീഷന്‍ രൂപീകരിച്ചത്‌. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക