Image

ദില്ലിയിലെ ആശുപത്രിയില്‍ തീ പിടുത്തം; രോഗികള്‍ കുടുങ്ങിക്കിടക്കുന്നു

Published on 07 February, 2019
ദില്ലിയിലെ ആശുപത്രിയില്‍ തീ പിടുത്തം; രോഗികള്‍ കുടുങ്ങിക്കിടക്കുന്നു
ദില്ലി: ദില്ലിയിലെ നോയിഡയില്‍ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം. ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങിയിരിക്കുകയാണ്‌.

നോയിഡയിലെ മെട്രോ ആശുപത്രിയിലാണ്‌ തീപടര്‍ന്നത്‌.. രോഗികളെ മറ്റ്‌ ആശുപത്രികളിലേക്ക്‌ മാറ്റി. ചിലര്‍ ജനാലകള്‍ തകര്‍ത്ത്‌ പുറത്തേക്ക്‌ ചാടി. 30 ഓളം രോഗികളെ ഒഴിപ്പിച്ചെങ്കിലും ബാക്കിയുളളവര്‍ കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുകയാണ്‌.

ആറോളം ഫയര്‍ഫോഴ്‌സ്‌ സംഘങ്ങളെത്തിയാണ്‌ തീയണയ്‌ക്കുന്നത്‌. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക